സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/മഴയോട് ഒരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shibu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴയോട് ഒരു കവിത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയോട് ഒരു കവിത

മഴയോടൊരു കവിത ചൊല്ലിയ കാലം ഞാൻ മറന്നു
ഏതോ മഴയിൽ ഉടഞ്ഞയെൻ ബാല്യം
മറ്റേതോ മഴയിൽ തിരിച്ചു കിട്ടി
മുത്തുകൾ പോലെൻ മനസ്സിൽ പെയ്ത മഴ
കാർമേഘങ്ങൾ മൂടിക്കെട്ടിയ എൻ മനസ്സിൽ
ശാന്തമായ് പെയ്തൊഴിഞ്ഞ മഴ
ഇറ്റിറ്റു വീണ മഴത്തുള്ളികൾ
എൻ മനസ്സിൽ കുളിർമയേകി
മഴയുടെ ഭംഗി ആസ്വദിച്ച കാലം ഞാൻ മറന്നു
മഴയോട് ഒരു കവിത ചൊല്ലിയ കാലം ഞാൻ മറന്നു
 

അലീന സജി
10 E സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂര്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത