ജി.എച്ച്.എസ്. തവിടിശ്ശേരി/അക്ഷരവൃക്ഷം/കൊതിച്ചി കാത്തു
ദൃശ്യരൂപം
കൊതിച്ചി കാത്തു
മഹാ കൊതിയനാണ് കാത്തു എന്ന പൂച്ച. അവൾക്കൊരു അനിയനുണ്ട്. അവൻ്റെ പേരാണ് കിട്ടു. ഒരു ദിവസം കാത്തുവിൻ്റെ അച്ഛൻ രണ്ട് മീൻ കൊണ്ടുവന്നു. കാത്തുവിനും കിട്ടുവിനും അമ്മ പൂച്ച ഓരോ മീൻ കൊടുത്തു. കൊതിച്ചി കാത്തു വിൻ്റെ മീൻ ചെറുതാണെന്ന് പറഞ്ഞ് അവൾ കുശുമ്പു കാട്ടി. കാത്തു അവളുടെ മീൻമുറ്റത്തേക്ക് ചാടി. കിട്ടു അവൻ്റെ മീൻ കഴിക്കുന്നത് കണ്ട് കാത്തുവിന് കൊതി തോന്നി. മുറ്റത്ത് ചാടിയ മീനെടുക്കാൻ കാത്തു ഓടിപ്പോയി. അപ്പോഴേക്കും കാക്കച്ചി മീനും കൊണ്ട് പറന്നു പോയി. കൊതിച്ചി കാത്തു നാണിച്ചു പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ