ഡി.ബി.എച്ച്.എസ്സ്.എസ്സ്.തിരുവല്ല/അക്ഷരവൃക്ഷം/കോവിഡേ വിട

18:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡേ വിട <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡേ വിട

വീട്ടിലായ് ഞാനൊരു കൂട്ടിലെ-
പോലെന്റെ വേനലവധി കഴിച്ചു
കോവിടെന്നോമന പേരുമായ്-
വന്നൊരു ഭീകരനിൽ നിന്നൊളിക്കാൻ
ഭൂലോകമൊക്കെ വിറപ്പിച്ചു നിർത്തിയ
കോവിഡേ നീയെത്ര ഭീമൻ
പോവുക പോവുക പോവുക ഭീകരാ
വിദ്യാലയങ്ങൾ തുറന്നിടട്ടെ
ഞങ്ങൾ കൂട്ടുകാരോടൊത്തു പോയിടട്ടെ
നിന്റെ പേടിയില്ലാതെ കഴിഞ്ഞിടട്ടെ
നല്ല നാളേയ്ക്ക് വേണ്ടി ഞാൻ കാത്തിടട്ടെ.
 

ലക്ഷ്മിപ്രിയ
8 എ ഡി. ബി.എച്ച് .എസ്സ് .എസ്സ് തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത