ഡി.ബി.എച്ച്.എസ്സ്.എസ്സ്.തിരുവല്ല/അക്ഷരവൃക്ഷം/ഇവിടെ ഒരു പുഴയുണ്ടായിരുന്നു

18:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇവിടെ ഒരു പുഴയുണ്ടായിരുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇവിടെ ഒരു പുഴയുണ്ടായിരുന്നു

ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
അന്ന് ‍ഞാനും എൻ അനുജനും കുളിച്ച പുഴ.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
പുള്ളിമാനും,ആടുകളും ദാഹം
ശമിപ്പിച്ച പുഴ.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
ജലജീവികൾ നീന്തി കുളിച്ച പുഴ.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
കൃഷിയിടങ്ങളിൽ വെളള‍മെത്തിച്ച പുഴ.
പക്ഷെ ഇപ്പോഴിവിടെ പുഴ ഛർദിച്ച
ചോര മാത്രം.
ആരാണീ പാപം ചെയ്തത് ?
പുളളിമാനോ  ? ആടുകളോ ?
ജലജീവികളോ ? ഞാനോ ? നീയോ ?
നമ്മളോരോരുത്തരും.
ഇവിടെ ഒരു പുഴയുണ്ടായിരുന്നു ;
അന്ന് ഞാനും എൻ അനുജനും
കുളിച്ച പുഴ.
 

ഗൗരീഷ് ജി
9 എ ഡി.ബി.എച്ച്.എസ്സ്.എസ്സ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത