എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46064 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color=1 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്‌തരത്തിൽ സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വാസനത്തകരാറും വരെ കൊറോണ വൈസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദര സംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ഈ വൈസ് കാരണമാകാറുണ്ട്.

കൊറോണ വൈസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത്. 160-ൽ അധികം രാജ്യങ്ങളിൽ വൈസ് സ്ഥിതീകരിച്ചിരിക്കുന്നു. നിലവിൽ ഗ്രീൻലാൻഡ് മാത്രമാണ് രോഗബാധ ഇല്ലാത്ത ഒരു സ്ഥലമായി സ്ഥിതീകരിച്ചിട്ടുള്ളത്. ലക്ഷക്കണക്കിനുപേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. നിലവിൽ ചൈന രോഗത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ടു തുടങ്ങിയപ്പോൾ അമേരിക്ക, ഇറ്റലി, സ്പെയിൻ, എന്നിവിടങ്ങളിൽ ശക്തമായി രോഗ ബാധിതരുടെ എണ്ണം കൂടി വരുന്നു. മരണ സംഖ്യയിൽ ശക്തമായ വർധനവുണ്ട്‌. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ നമ്മൾ രോഗത്തെപ്പറ്റി പൂർണ്ണ അവബോധത്തോട് കൂടി ഇരിക്കുകയും കൈകൾ വൃത്തിയായി കഴുകുകയു, വ്യക്‌തി ശുചിത്വം പാലിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യുക.

*ഒരുമിച്ച് നിൽക്കാം രോഗത്തെ തകർക്കാനായി....*

*BE SAFE AND BREAK THE CHAIN*

ആദിത്യ അനിൽ
5 എം.റ്റി.എസ്. ജി.എച്ച് എസ്സ് ആനപ്രമ്പാൽ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം