പ്രവേശനോത്സവത്തിന് ചുവടുപിടിച്ചു പഠനത്തിന്റെ ചിറകിലേന്തി സെമിനാറും അസ്സൈന്മെന്റും പരീക്ഷണങ്ങളുമായി പഠനകാലം കൂട്ടികാരുമൊത്തുള്ള നാളുകൾ കളികൾ ചിരികൾ തമാശകൾ പലതും പലവകയായ്തിരിഞ്ഞ് പരീക്ഷകളുടെ ഓർമ്മപ്പെടുത്തലുകൾ അടിയും പിടിയും ചൂരൽകഷായവും വെറുതെ ഓരോന്നും ഏറ്റുകൊണ്ടും കടന്നുപോയ വർഷത്തെ ഓർമകൾ സുഖനൊമ്പരമായി ഓർത്തുപോയി