ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുചിത്വ സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ സുന്ദര കേരളം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ സുന്ദര കേരളം

ശുചിത്വ സുന്ദര കേരളം ഒരു ജനതയുടെ ആവശ്യമാണ് .പരിസര ശുചീകരണത്തിൽ നല്ല ശ്രദ്ധയും ആത്മാർത്ഥതയും പുലർത്തണം നാമോരോരുത്തരും .ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ .പരിസരത്തിനും സമൂഹത്തിനും ഹാനികരമാകുന്ന ശീലങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കളും മുതിർന്നവരും കുട്ടികളെ ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു .
ജനങ്ങളിൽ ശുചിത്വബോധം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത് .നമ്മുടെ നാടിന്റെ ശുചിത്വം ഓരോ വ്യക്തിയുടെയും ചുമതലയാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് .ആദ്യം ശുചിത്വബോധം ഉണ്ടാക്കുക ,ശുചീകരണം നടത്തുക ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുള്ളത്.വീട്ടിലും സ്കൂളുകളിലും നാം ഇത് ശീലമാക്കണം. കൊതുകും മറ്റു ക്ഷുദ്രജീവികളും
പെറ്റുപെരുകി എലിപ്പനി ,ഡെങ്കിപ്പനി എന്നിങ്ങനെ മാരകമായ പല രോഗങ്ങളും പകർച്ചവ്യാധികളും നമ്മുടെ സംസ്ഥാനത്തും രംഗപ്രവേശനം ചെയ്തു തുടങ്ങിയിരിക്കുന്നു .ശുചിത്വ പൂർണമായ ഒരു അന്തരീക്ഷത്തിന്റെ അഭാവമാണ് ഇതിനെല്ലാം കാരണം .വ്യക്തിശുചിത്വത്തിലൂടെ ,പരിസര ശുചീകരണത്തിലൂടെ നമ്മുടെ കൊച്ചു കേരളത്തെ ശുചിത്വ സുന്ദരമാക്കാൻ നമുക്ക് സാധിക്കട്ടെ .

അന്ന മരിയ സിറിയക്
1 B ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം