ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/അമ്മ പറഞ്ഞത്

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31548 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ പറഞ്ഞത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ പറഞ്ഞത്

അമ്മ പറഞ്ഞ‍ു അവറാച്ചാ
അധികം ദ‍ൂരം പോകേണ്ട
ആടിപ്പാടി നടക്കേണ്ട
ക‍ൂട്ടം ക‍ൂടിയിരിക്കേണ്ട
വീട്ടിൽത്തന്നെയിരുന്നോള‍ൂ
കോവി‍ഡ് വ്യാധി വര‍ൂന്നുണ്ടേ
പ‍കര‍ും രോഗമതാണല്ലോ
മാരകമാണേ പിടിപെട്ടാൽ
കൈകളിടയ്‍ക്കിടെ കഴ‍ുകേണം
സോപ്പിട്ടങ്ങനെ കഴ‍ുകേണം
അകവ‍ും പ‍ുറവ‍ും കഴ‍ുകേണം
വിരല‍ുകൾക്കിടയിൽ കഴ‍ുകേണം
സോപ്പിട്ടങ്ങനെ കഴ‍ുകേണം
അമ്മ പറഞ്ഞ‍ു അവറാച്ചാ
ഐക്യം നമ്മൾ പ‍ുലർത്തേണം
ആർക്കും രോഗം വരുത്താതെ
അകലം പാലിച്ചിരിക്കേണം