ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം//രോഗപ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14652 (സംവാദം | സംഭാവനകൾ) ('ലേഖനം : രോഗപ്രതിരാധം . നമ്മുടെ രാജ്യം ഇപ്പോൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലേഖനം : രോഗപ്രതിരാധം . നമ്മുടെ രാജ്യം ഇപ്പോൾ കോവിസ്‌ - 19 എന്ന മഹാരോഗത്തിന്റെ പിടിയിലാണ്. എല്ലാ രാജ്യത്തും ഈ രോഗം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. കൊറോണ വൈറസാണ് ഈ രോഗം പരത്തുന്നത്. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ പകരും.ഈ രോഗം പകരാതിരിക്കാൻ ഇടയ്ക്കിടെ കൈകൾ അണുനാശിനി ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകണം. കൂടാതെ രോഗികളും അവരെ പരിചരിക്കുന്നവരും മാസ്ക് കൈയ്യുറ എന്നിവ ധരിക്കണം. ഈ രോഗം ബാധിച്ചവരുമായോ അവരുടെ വീടുമായോ മറ്റുള്ളവർ അകലം പാലിക്കണം. കുറഞ്ഞത് 14 ദിവസമെങ്കിലും ഇങ്ങനെയുള്ളവർ നിരീക്ഷണത്തിൽ കഴിയണം. തൊണ്ട വേദന , പനി, ചുമ ശ്വാസതടസ്സം, ശരീര വേദന, മൂക്കടപ്പ്, തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ ഇവയിൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. ഈ രോഗം ആദ്യം കണ്ടെത്തിയത് 2019 ൽ ചൈനയിലെ വുഹാനിലാണ്. ഈ രോഗി സ്പർശിച്ച വസ്തുക്കളിൽ കൂടിയോ ആ വ്യക്തിയുമായുള്ള ഹസ്തദാനത്തിൽ കൂടിയോ രോഗം മറ്റൊരാൾക്ക് പകരാം. ശ്രദ്ധാപൂർവ്വമായ ജാഗ്രതയിൽ ഇത് പകരാതെ നോക്കണം. നമ്മുടെ സംസ്ഥാനത്ത് ഈ രോഗം കാരണം മരണപ്പെട്ടവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ആരോഗ്യ പ്രവർത്തകർ പറയുന്ന കാര്യങ്ങൾ കൃത്യമായി അസരിച്ചാൽ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാം. ശുചിത്വം ജീവിത വ്രതമാക്കൂ. ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കൂ.

     അനന്യ.സി
     നാലാം തരം