ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/തിരിച്ചുവരവ്

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 596375 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചുവരവ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചുവരവ്

ഹൊ! എന്തൊരു ചൂട്! അയാൾ കടത്തിണ്ണയിലേക്ക് കയറി. അവിടെയും ചൂടു തന്നെ. ഒരു ഗ്ലാസ് വെള്ളവും വാങ്ങി കുടിച്ചയാൾ കുറച്ചു നേരം അവിടെയിരുന്നു ഈ രീതിയിൽ ഇങ്ങനെ പോയാൽ ഇതെവിടെ ചെന്നെത്തും? പെട്ടെന്നയാൾ തൻ്റെ ബാല്യകാലത്തേക്ക് തിരിച്ചു പോയി. മരങ്ങളാൽ നിറഞ്ഞ ഇടവഴികളായിരുന്നു ഇതെല്ലാം ആ തണുത്ത .വഴികളിൽ കൂടി ചെരുപ്പിടാതെയും നടക്കാമായിരുന്നു.മരങ്ങളോടും കിളികളോടും കിന്നാരവും പറഞ്ഞു നടന്ന ബാല്യകാലം. വഴിവക്കിൽ നിന്നിരുന്ന മൂവാണ്ടൻ മാവിൽ നിന്നും ഇഷ്ടം പോലെ മാങ്ങകൾ എറിഞ്ഞു വീഴ്ത്തിയിരുന്ന കാലം. താഴെ വീണിരുന്ന മാങ്ങകൾ രുചിയോടെ തിന്നിരുന്ന ആ നല്ല കാലം. തനിക്കുമില്ലേ പ്രകൃതിയുടെ ഈ മാറ്റത്തിൽ ഉത്തരവാദിത്തം. മരങ്ങൾ മുറിച്ചു മാറ്റാനും പാടം നികത്തി വീടുവയ്ക്കാനും തനിക്കുമുണ്ടായിരുന്നല്ലൊ ഉത്സാഹം. പ്രകൃതിയുടെ ഈ ദുരവസ്ഥയ്ക്കു കാരണം നമ്മൾ മനുഷ്യർ മാത്രമല്ലേ? ഇനിയൊരു പ്രാവശ്യം കൂടി ആ പഴയ കാലം വന്നിരുന്നുവെങ്കിൽ അയാൾ വെറുതെ ആഗ്രഹിച്ചു പോയി. ഓ നേരം പോയതറിഞ്ഞില്ല. അയാളെഴുന്നേറ്റു നടക്കാൻ തുടങ്ങി

സഞ്ജയ് എസ്
3 എ ഗവ ന്യൂ എൽ പി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ