മാവേലി വാണൊരു മാമലനാടിന്റെ മാറിയ ഗതിയിതോർത്തിരിപ്പു ഞാൻ? ചേറിന്റെ മാറിൽ ചേലിലൊഴുകുന്നു ചേലുള്ള ഒരുറവ ഇതെങ്ങുപോയി? കാറ്റിന്റെ താളത്തിൽ അന്തിയിലെത്തുന്ന പാലപ്പൂ മണവുമിതെങ്ങുപോയി? തെളിനീരരുവിയിൽ നീന്തിതുടിക്കുന്ന മീനുകൾ മായുന്നതെന്തുകൊണ്ട്? മാലിന്യം റോഡിലൂടെ ഒഴിക്കുന്നതാരാണ് മനുഷ്യരോ അതോ രക്ഷസരോ? മാറാ വ്യാധികൾ ഒരൊന്നുമിങ്ങനെ മാലോകരെ കൊന്നൊടുക്കീടുന്നു. എന്നിട്ടും പാഠങ്ങൾ പഠിക്കാത്തതെന്താണ് പാടൽ പൈങ്കിളിയേ.