സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ഒരു മാലാഖയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('ഒരു മാലാഖയുടെ തേങ്ങൽ കുഞ്ഞിന്റെ രോദനം കാതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു മാലാഖയുടെ തേങ്ങൽ

കുഞ്ഞിന്റെ രോദനം കാതിൽ മുഴങ്ങുന്നു. അമ്മിഞ്ഞ നൽകുവാൻ ആവാത്തൊരമ്മ ഞാൻ. എന്ത് പാപം ചെയ്തു എന്റെ പൈതൽ പട്ടിണി ,മാറ്റുവാൻ വന്നതാ ഈ ജോലിക്ക്.

ആരും ചികിൽസിക്കാൻ ധൈര്യം കാണിക്കാത്തിരുന്നപ്പോൾ മറ്റുള്ളവർ അരുതേ--പോകരുതേ --എന്ന് വിലക്കിയപ്പോൾ അടുത്തേക്ക് ചെന്ന് ഞാൻ പരിചരിച്ചു അത്രയേറെ പരിശുദ്ധം ഞാനണിയുമീ ധവള വസ്ത്രം.

ഇന്നു ഞാനും ഈ രോഗത്തിന് അടിമ എങ്കിലും ഇവിടെ ഈ ദൈവത്തിന്റെ നാട്ടിൽ എന്നെ പരിചരിക്കാൻ ആയിരം കൈകൾ എനിക്കായ് പ്രാർത്ഥിക്കാൻ അനേകമാളുകൾ  ! ശ്വാസംകിട്ടാതെ പിടയുമീ നിമിഷത്തിൽ ആശ്വസിച്ചോട്ടെ ഞാൻ എന്റെ പൈതലിന്റെ സുരക്ഷ നിങ്ങളുടെ കൈകളിലെന്നു.

  വൈഗ രാജേഷ്
  6 ബി 
 സെന്റ് ജോസഫ് ജിഎച്ച് എസ്  എസ്  ആലപ്പുഴ