ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മരം

16:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lkasram2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരം

ചിറകൊടിഞ്ഞ മരം
ഒരു സ്വപ്നക്കൂട്
അത് വസന്തത്തെ
സ്വപ്നം കാണുന്നു
വർണ്ണങ്ങളിലേക്ക്
ചിറക് വീശാൻ കൊതിച്ച്
കാത്ത് കാത്തിരിക്കുമ്പോൾ
അതാ
പക്ഷികളെല്ലാം പറന്നു പോയല്ലോ
ഓർമ്മകൾ
നെഞ്ചോട് ചേർത്ത്
ചിറകടിയൊച്ച കാതോർത്ത്
ചിറകൊടിഞ്ഞ മരങ്ങൾ
വസന്തത്തെകാത്തിരിക്കുന്നു
.................
 

മുഹമ്മദ് റിസ് വാൻ.കെ.എസ്
5A ആശ്രമം എച്ച്.എസ്.എസ്
കോതമംഗലം ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020