ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പ്രതിരോധത്തിന്റെ വഴി

Schoolwiki സംരംഭത്തിൽ നിന്ന്
16:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധത്തിന്റെ വഴി | color= 4 }} ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധത്തിന്റെ വഴി

ഒരു ദിവസം റിങ്കു എന്നൊരു കുട്ടി സാധനം വാങ്ങാൻ പോകുകയായിരുന്നു' പെട്ടെന്ന് ഒരു മാവിന്റെ ചുവട്ടിൽ ഒരു വിചിത്ര ജീവിയെ കണ്ടു. പെട്ടെന്നാണ് അവന് കോ വിഡ് 19 എന്ന മഹാമാരിയെ ഓർമ വന്നത്.ആ വിചിത്ര ജീവി കൊറോണ വൈറസായിരുന്നു. ആ വൈറസ് അവന്റെ പിറകേ നടക്കാൻ തുടങ്ങി. അവൻ ഓടാൻതുടങ്ങി. വൈറസും അവന്റെ പിറകേ ഓടാൻതുടങ്ങി.പെട്ടെന്ന് അവൻ അമ്മ കൊടുത്തു വിട്ട ഫോൺ എടുത്ത് പോലീസിനെ വിവരമറിയിച്ചു.ഉടൻപോലീസും ഒരു ഡോക്ടറും സ്ഥലത്ത് കുതിച്ചെത്തി.ഡോക്ടർ ഉടൻ തന്നെ അവ ന്റെ കൈ സാനിറ്റൈസ ർ ഉപയോഗിച്ച് കഴുകിത്തുടച്ച് ഒരു ഗ്ലൗസും ഇട്ടുകൊടുത്തു.പോലീസ് അവന് ഒരു മാസ് കുംകെട്ടിക്കൊടുത്തു. ഡോക്ടറും പോലീസും നൽകിയ ആത്മധൈര്യം ഉപയോഗിച്ച് റിങ്കു കൊറോണയെ വെല്ലു വിളിച്ചു. രക്ഷയില്ലെന്ന് മനസ്സിലാക്കിയ കൊറോണ തിരിഞ്ഞോടി.പിറ്റേന്ന് രാവിലെ റിങ്കു പത്രം ശ്രദ്ധിച്ച് വായിച്ചു.ആ കൊറോണ ക്ക് ആരെയും കീഴടക്കാൻ കഴിയല്ലേ എന്ന പ്രാർഥനയോടെ......


ആലാപ് വേണുഗോപാൽ
4 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ