കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/അകറ്റാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകറ്റാം കൊറോണയെ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകറ്റാം കൊറോണയെ

പരക്കെപ്പടരുന്ന വൈറസ് ചുറ്റും
പകരാതിരിക്കാൻ നാം എന്തു ചെയ്യും?
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിങ്ങ് വീട്ടിൽത്തന്നെ.

പുറത്തേക്ക് പോകാതെ മൊബൈലെടുക്കാം
പുറം ജോലിയെല്ലാം അതിലൂടെ ചെയ്യാം
പുറം കാര്യമെല്ലാം വിരൽത്തുമ്പിൽ കിട്ടും
മറക്കാതെ കൈകൾ വൃത്തിയാക്കിടേണം.

കുടുംബത്തോടൊപ്പം നന്നായി കഴിയാം
മടിക്കാതെ കൈകൾ ഇടയ്ക്കിടെ കഴുകാം
തുരത്താം നമുക്കീ കൊറോണയെ
തകർക്കാം നമുക്കീ വിപത്തിനെ.

ഗോപീകൃഷ്ണൻ
8 സി കെ കെ കെ വി എം ഹയർ സെക്കന്ററി സ്ക്കൂൾ,പൊത്തപ്പള്ളി തെക്ക്,കുമാരപുരം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത