വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഒന്നായ് നേരിടും

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നായ് നേരിടും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് നേരിടും
<poem>


എന്നു നീ വർഷിച്ചു ഭൂമിയിൽ തോരാത്ത ഭീതിയിൽ ഞാനിരിക്കുന്നു. എത്രയോ ജന്മങ്ങൾ പൊലിഞ്ഞു പോയി എത്രയോ ജീവിതം വിറച്ചു പോവൂ ലോകം മുഴുവനും ലോക്ഡൗണിലും എന്തിനീ മഹാമാരി പെയ്തിറങ്ങി ഭീതിയായുലയുന്നു കുഞ്ഞായൊരെൻ മനം ഉച്ചനീചത്വങ്ങളില്ലാതെ പച്ചയാം മനുഷ്യരെ ഇന്നു കാണാം ഇത് മനുഷ്യന് നല്ലൊരു പാഠമാകാം ജീവിതം നൽകുന്ന പാഠമാകാം നാളേക്കായ് കുന്നു കൂട്ടിടാതെ സന്തോഷവാനായ് കഴിയുക നാം ജനിച്ച നാടിനേം സ്നേഹിച്ച പ്രിയരേയും അകറ്റി നിർത്തി ഒറ്റക്കെട്ടായ് പൊരുതുന്നു നാം നേടീടും പുനർജനി വൈകിടാതെ ഒരുമിച്ച് കരുതലായ് മുന്നേറുക നാം ഒരുമിച്ച് കരുതലായ് മുന്നേറുക നാം...


ദേവാനന്ദ് പി.എം
5C വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത