ഉള്ളടക്കത്തിലേക്ക് പോവുക

കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14460 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മകൾ


പത്തു മാസം വ്രതം നോറ്റിട്ടെന്ന നീ
കാത്തിരുന്നോ നാളുമേറെ
വേദനകൊണ്ടു നീ നീറുമ്പോഴും
എന്നെക്കാണാൻ കൊതിച്ചുനിന്നോളം
ഞാൻ നിൻ മടിത്തട്ടിലെത്തിയ നേരത്തു
ചന്ദ്രികപോൽ നിൻ മുഖം തെളിഞ്ഞു
പിച്ചനടക്കുമ്പോൾ കൂടെനടന്നിട്ടും
മാമുത്തരുമ്പോളെകാതിരുത്തിട്ടും
കൊഞ്ചി പരയുന്നോരൻ കൊഞ്ചൽ കേൾക്കുവാൻ
എന്നോട് കിന്നാരമോത്തിയോ നീ
ഞാൻ അമ്മേയെന്നാദ്യം വിളിച്ചനേരം
ആനന്ദ ബാഷ്പം തുക്കിയോ നീ
ആദ്യാക്ഷരമെന്നെ ചൊല്ലിപഠിപ്പിച്ചൊ-
രെൻ ഗുരുനാഥയും നീയേ..
എന്റെ ചുവടുകൾ പിഴയ്കരുനേരത്തു
താങ്ങുന്ന കൈകൾ നിന്റെയല്ലേ
വിണ്ണോളം ഞാൻ വളർന്നാലുമമ്മേ
മണ്ണിന്റെ ഗന്ധം മറക്കില്ല ഞാൻ
നിൻ മാറിൽ നിന്നുചുരന്നൊരാ
 പാലിന്റെ മാധുര്യമിനുമെൻ നാവിലുണ്ട്
നാളുകളേറെ കടന്നുപോയെന്നാലും-
മമ്മതൻ ഓർമകളേറെയുണ്ട്
നനവുള്ള നോവുമെന്നമ്മതൻ ചൂടു-
മെന്നുള്ളിലുണ്ടപ്പോഴും തേങ്ങലായി

 

തേജശ്രീ.ജെ.പി
6ബി കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത