ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അകലം പാലിക്കാം

15:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VINAYAN KSTA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലം പാലിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം പാലിക്കാം

എനിക്ക് എന്റെ അവധിക്കാലം അടിച്ചു പൊളിക്കണം.അങ്ങനെ സ്വപ്‍നം കണ്ടിരുന്നപ്പോഴാണ് പെട്ടന്ന് ഒരു ദിവസം കൊറോണയുടെ വരവ്. കൂട്ടുകാരെ കാണാൻ പറ്റുന്നില്ല.അമ്മയുടെ നാട്ടിൽ പോകാൻ പറ്റുന്നില്ല. ആകെ വിഷമം . അപ്പോൾ അമ്മ പറഞ്ഞു നീ വിഷമിക്കേണ്ട . ഇപ്പോഴത്തെ ഈ അകലം പിന്നീട് നിനക്കും നിന്റെ കൂട്ടുകാർക്കും സന്തോഷം നിറഞ്ഞ നാളേക്കു വേണ്ടി അല്ലേ. എനിക്ക് സന്തോഷമായി . ഞാൻ എന്റെ മീനുകൾക്ക് തീറ്റ കൊടുത്തും അപ്പൂപ്പൻ നട്ട വാഴകൾക്കു വെള്ളം ഒഴിച്ചും അനിയത്തിയോട് വഴക്കുണ്ടാക്കിയും കളിച്ചും പെട്ടന്ന് കൊറോണ മാറി അച്ഛന് പണിക്കു പോകാൻ പറ്റണമേ എന്നു പ്രാർത്ഥിച്ചും ദിവസങ്ങൾ എണ്ണിയിരിക്കുന്നു.


അരവിന്ദ് ഭാസ്കർ
7 B ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ