എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന ഭീകരൻ | color=4 <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന ഭീകരൻ

പോരാടാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കു ഇന്നീ
ദുരന്തത്തിൽ നിന്ന് മുക്തി നേടാൻ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം വിനോദ യാത്രകൾ
അല്പകാലം അകന്നിരുന്നാൽ
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹസിക്കല്ലേ അശ്രദ്ധയോടെ
കേൾക്കാതെ പോകല്ലേ നമ്മളാരും
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിയൊട്ടും കൂടാതെ
ഇല്ലേൽ തകർക്കുവതൊരു ജീവനല്ലേ
ശുഭ വാർത്ത കേൾക്കുവാൻ ഒരു മനമോടെ
ജാഗ്രതയിൽ ശുചിത്വത്താൽ
മുന്നേറിടാം ഭയക്കാതെ
ഈ ലോക നന്മയ്ക്കായി പൊരുതി ജയിച്ചിടാം
 

രഹ്‌നന്ദ് എം ആർ
6 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത