സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴികളിലൂടെ ഒരു ജീവിതം
അതിജീവനത്തിന്റെ വഴികളിലൂടെ ഒരു ജീവിതം
.ഡോഗ്‌മേ.............. ഡോഗ്‌മേ.............. ജാവൻജർ വിളിച്ചത് കേട്ടാണ് അവൾ ഉണർന്നത്. ജാവൻജർ, നീ എന്തിനാ ഇത്ര രാവിലെ വന്നത്? "രാവിലെയോ ! സമയം ഉച്ചയാകാറായല്ലോ". അങ്ങനെ അവർ കുശലം പറയുന്നതിന്റെ ഇടയ്ക്കാണ് ഡോഗ്‌മേയുടെ അമ്മ വന്നത്. എന്താ മോനെ വന്നത് ? ഓ ! അമ്മേ ഞാൻ വന്ന കാര്യം മറന്നു ..... അങ്കിളിന് ഇന്ന് എങ്ങനെയുണ്ട്? അവിടുത്തെ വുഹാൻ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിട്ടുണ്ട് - അമ്മ പറഞ്ഞു.അത് ചോദിച്ചു കഴിഞ്ഞപ്പോൾ ജാവൻജർ തിരിഞ്ഞ് നടക്കാൻ തുടങ്ങി - ഡോഗ്‌മേ എംബിബിസ് അവസാന വർഷ വിദ്യാർത്ഥി ആണ്. ക്ലാസ്സ് തീരാൻ ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളു. ചുരുക്കിപ്പറഞ്ഞാൽ അവൾ ഒരു ഡോക്ടർ ആണ്. അതുകൊണ്ട് തന്നെ അച്ഛന് അസുഖം വന്ന നാൾ മുതൽ അയാളെ ശുശ്രുഷിക്കുന്നത് അവ ളാണ് . അതുകൊണ്ടായിരിക്കും അച്ഛനുണ്ടായ അസുഖങ്ങൾ, അവൾക്കും വന്നത് എന്ന് അമ്മ കരുതിയിരുന്നത് . പക്ഷെ, അവളുടെ പ്രശ്നം ഗുരുതരമാവുകയായിരുന്നു .വേദനകൾ കൂടി വന്നു. അതോടെ ആശുപത്രിയിൽ ആയി . ഇതേതുടർന്ന് അമ്മയും... വുഹാനിലെ മിക്ക കുടുംബങ്ങളും ഈ രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു. രോഗികളെ നോക്കിയ ഡോക്ടർമാർക്കും അസുഖം പിടികൂടി. എല്ലാവരെയും വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയരാക്കി. അപ്പോഴാണ് മനസിലായത് ഒരു വൈറസ്മൂലം ഉണ്ടാകുന്ന അസുഖമാണ് ഇതെന്ന്. അത് ഏത് വൈറസ് ആണെന്ന് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല . പക്ഷെ വൈറസ് കണ്ടെത്താൻ വൈകും തോറും കൂടുതൽ പേർ ഇതേ രോഗ ലക്ഷണങ്ങളുമായി വന്നു കൊണ്ടേ യിരുന്നു. അങ്ങനെ വിദഗ്ദ്ധ ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ മാർക്ക് മനസ്സിലായത് , ഡോഗ്‌മേക്കും കുടുംബത്തിനും മറ്റെല്ലാവർക്കും ബാധിച്ചത് കൊറോണ വൈറസ് കുടുംബത്തിൽ പെട്ട "നോബൽ കൊറോണ " എന്ന പേരിലുള്ള വൈറസ് ആണെന്ന്. ഇതേ തുടർന്ന് രോഗികളെ ശുശ്രൂഷിക്കുന്നതിൽ ഡോക്ടർമാർ കൂടുതൽ ശ്രദ്ധ ചെലുത്തി. അങ്ങനെയിരിക്കെ, രോഗം കൂടി ഡോഗ്‌മേയുടെ അച്ഛൻ മരിച്ചു എന്ന വിവരം, എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചു. അപ്പോൾ കൊറോണ വൈറസ് അത്ര നിസ്സാരനല്ലെന്ന് എല്ലാവർക്കും മനസിലായി. അച്ഛന്റെ പെട്ടെന്നുള്ള മരണവും, അവൾക്കുണ്ടായ രോഗലക്ഷണങ്ങളും അവളുടെ ശരീരത്തെ വല്ലാതെ തളർത്തി. അസുഖം മാറുന്നതുവരെ ഒറ്റപ്പെട്ട മുറിയിൽ തനിച്ച് , പുറംലോകം കാണാതെ ജീവിക്കുക എന്നത്, അവൾക്ക് വളരെ വിഷമകരമായിരുന്നു . താനും ഇത് പോലെ മരിക്കുമോ എന്ന ഭയം അവളെ അലട്ടി. താൽക്കാലിക മരുന്നുകളും ഭക്ഷണസാധനങ്ങളും കൊണ്ടുവരാനായി വെള്ളപുതച്ച് മുഖം മറച്ചു വരുന്ന നേഴ്‌സുമാരെ അവൾ ഭയന്നു . കാരണം , അവർ തന്നിൽ നിന്ന് വ്യത്യസ്തമാണെന്ന് അവൾക്ക് തന്നെ തോന്നി. ഏകാന്ത രാത്രികളിൽ അവളുടെ വിഷമങ്ങൾ എല്ലാം പുറത്തവന്നു . അവൾ വിങ്ങി വിങ്ങി കരഞ്ഞു; സകലതും നഷ്ടപ്പെടുമെന്ന് അവൾക്ക് തോന്നി. ഇലകൾ കൊഴിയുന്നതുപോലെ, ഓരോ ദിവസവും അവൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ രോഗത്തെ എങ്ങനെയെങ്കിലും അതിജീവിച്ചേ പറ്റൂ! ഇതായിരുന്നു അവളുടെ ചിന്ത. പക്ഷേ എങ്ങനെ ? ഇത് അവൾക്കൊരു ചോദ്യ ചിഹ്നമായി . ഡോക്ടർമാർ പറയുന്നതുപോലെ എല്ലാം കൃത്യമായി ചെയ്യാൻ തുടങ്ങി . മരുന്നുകൾ അവളുടെ ശരീരത്തിന് ശക്തി നൽകി. ശരീരം അവളുടെ മനസിനും. അതിജീവനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണെന്ന് അവൾക്കുതന്നെ തോന്നി തുടങ്ങി. അതിന്റെ ഇടയ്ക്കാണ് അവളുടെ രക്തം ക്ലിനിക്കൽ ടെസ്റ്റിന് വിധേയമാക്കിയത്. റിസൾട്ട് വന്നപ്പോൾ ഡോക്ടർമാർ ഞെട്ടി. ഫലം നെഗറ്റീവ് ആയിരുന്നു. കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടെത്താത്ത സ്ഥിതിക്ക്, ആദ്യത്തെ നെഗറ്റീവ് റിപ്പോർട്ട് ആയിരുന്നു ഇത്. കേട്ടപ്പോൾ ഡോഗ്‌മേ എന്ന എംബിബിസ് കാരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അന്ന് അവൾ ഒരു ഉറച്ച തീരുമാനം എടുത്തു - "ഇനി എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് കൊറോണ രോഗികൾക്ക് വേണ്ടി മാത്രം ആയിരിക്കും. എന്തെന്നാൽ ഞാൻ ഇന്ന് ഇങ്ങനെ നിവർന്നു നിൽക്കുന്നതിന്റ കാരണം എന്നെ ശുശ്രൂഷിച്ചവരാണ്." അവൾ രണ്ടു ദിവസം വീട്ടിൽ വിശ്രമിച്ചു. അതിന്റെ ഇടയിലാണ് രണ്ടു സന്തോഷവാർത്ത ഒരുമിച്ചു കേൾക്കുന്നത്- ഒന്ന് അമ്മയുടെ അസുഖം മാറിനാളെ തന്നെ വീട്ടിൽ വരും. രണ്ട് എംബിബിസ് അവസാനവർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച മുതൽ സിറ്റി ഹോസ്പിറ്റലിൽ ജോലി കിട്ടും. കൊറോണ സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് മൂലമാണ് എല്ലാവർക്കും ജോലി. അങ്ങനെ അവളുടെ ആഗ്രഹം സാധിച്ചു. തിങ്കളാഴ്ച മുതൽ ജോലിയിൽ കയറി. അവൾ ആശുപത്രിയിൽ ആദ്യ ദിവസം ചെന്നപ്പോൾ ഞെട്ടിയിരുന്നു. എന്തെന്നാൽ , പലർക്കും കിടക്കാൻ കിടക്കകൾ പോലും ഇല്ല. അത്രയും ഭീകരമായിരുന്നു കൊറോണ. വലിയ വെള്ള ഡ്രെസ്സും മാസ്കും ഗ്ലൗസുമൊക്കെ അവൾക്കും ലഭിച്ചു . അവൾ അത് ധരിച്ച് രോഗികളെ ശുശ്രുഷിക്കാൻ പോയപ്പോഴാണ്…
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ