ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/ കൊറോണ (കോവിഡ് 19 )
കൊറോണ (കോവിഡ് 19 )
2020 -ൽ ലോകത്തെ ആകെ പിടിച്ചു കുലുക്കിയ മഹാമാരിയാണ് കൊറോണ .2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് .ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം ലീവാണ് ലിയാങ് എന്ന വ്യക്തിയിലാണ് ആദ്യമായി സ്ഥിതീകരിച്ചത് . കൊറോണ വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർ ഈ വൈറസിനെ നോവൽകൊറോണവൈറസ് എന്ന പേര് നിർദേശിച്ചു (noval എന്നാൽ പുതിയത്). who ആണ് ഇതിന് കോവിഡ് 19 എന്ന് നാമകരണം ചെയ്തത് .സ്പെയിൻ ,ഇറ്റലി ,ജർമ്മനി ,ഫ്രാൻസ് ,യുകെ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമാണ് കോവിഡ് ഭീകരമായ ആൾനാശം വിതച്ചത് .ഏഷ്യൻ രാജ്യങ്ങളായ ചൈന ഇറാൻ എന്നീ രാജ്യങ്ങൾ മാരകമായി ബാധിക്കപ്പെട്ടു . ഏഷ്യൻ രാജ്യങ്ങളായ ചൈന ഇറാൻ എന്നീ രാജ്യങ്ങൾ മാരകമായി ബാധിക്കപ്പെട്ടു . ഇന്ത്യയിൽ ഇതുവരെ 14500 പേർ രോഗബാധിതരാകുകയും 480 പേർ മരണപ്പെടുകയും ചെയ്തു . കൊറോണയുടെ വ്യാപനത്തെ പ്രതിരോധിക്കാനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേരളം ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട് .സോപ്പ് ,സാനിറ്റിയ്സർ എന്നിവ ഉപയോഗിച്ച് നിശ്ചിത ഇടവേളകളിൽ കൈകഴുകുക ,സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ രോഗവ്യാപനം തടയുക എന്നതാണ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .ജനങ്ങൾ ഒരുമിച്ചു കൂടാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും അടച്ചുകൊണ്ടാണ് ഗവൺമെന്റ് പ്രതിരോധം ഏർപ്പെടുത്തിയിരിക്കുന്നത് .രോഗബാധിതർക്കു സൗജന്യ ചികിത്സ നൽകിയും ഹോം ക്വാറിന്റൈൻ ഏർപ്പെടുത്തിയും ,സംസ്ഥാന അതിർത്തികൾ അടച്ചുകൊണ്ടും എല്ലാ മുൻകരുതലുകളും സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്.ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനായി ആരോഗ്യപ്രവർത്തകരും പോലീസ് ഡിപാര്ട്മെന്റും മറ്റു സന്നദ്ധ പ്രവർത്തകരും നൽകുന്ന സേവനങ്ങാപ്രവർത്തനങ്ങൾ സ്തുത്യർഹമാണ് . ഈ മഹാവിപത്തിനെ തടയാൻ നമുക്ക് ഒരുമിച്ചു പോരാടാം ,നമ്മൾ അതിജീവിക്കും.</
|