ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ഉണർവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOTTIYOOR NSS KUP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണർവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണർവ്

കരുത്തേകാം കാവലാകാം
കരുണയോടെ കരം പിടിക്കാം
കൈ കഴുകാം കരുത്താകാം
കരുതലോടെ നേരിടാം
           

അടുക്കാനായ് അകന്നീടാം
അതിജീവനത്തിന് അടച്ചിടാം
ആധി വേണ്ട ആശയോടെ
അജ്ഞലിയേക്കാം അലിവിന്റെ സേവകർക്ക്


നമിച്ചീടാം നന്ദിയേകാം
നന്മയുടെ മാലാഖമാർക്ക്
കൈകൂപ്പാം കരുത്തേകാം
കാക്കിയണിഞ്ഞ കനിവുകൾക്ക്



മലരേകാം മതിപ്പോടെ
മുന്നിൽ നിന്ന് നയിച്ചവർക്ക്
ഒരുമയോടെ ഒത്തുചേർന്ന്
ഒന്നായ് നീങ്ങിടാം......
 

അഥിതി എസ്
6A എൻ എസ് എസ് കെ യു പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത