വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം ...

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലം ... 

ലോകം മുഴുവനും ഭീതിയിൽ ആഴ്ത്തിയ 
 ബീഭത്സ രൂപിയായി മാറി "കൊറോണ " !
ലക്ഷക്കണക്കിനു മർത്യർ തൻ ജീവന്റെ
ഹോമാഗ്നിയിൽ നൃത്ത മാടിത്തിമിർപ്പവൻ
അതിജീവനത്തിന്റെ കാലം, നമുക്കിനി -
അണിയായ് ചേർന്നിടാം ഒരുമിച്ചു പൊരുതുവാൻ 
അതിനായിരിക്കണം വീടിന്റെയുള്ളിൽ നാം 
അറിയാതെ പോലും പുറത്തിറങ്ങീടല്ലേ ...
അകലങ്ങൾ പാലിച്ചു കണ്ണിമുറിക്കുവാൻ 
വറുതിയാണെങ്കിലും ഇതു തന്നെ പോംവഴി 
ഭൂമിയിലെ മാലാഖ മാരുടെ സേവനം 
കാണുമ്പോൾ  ഇതെത്ര  നിസ്സാരമെന്നോർക്കണം
ഈ കൊടും കാലത്തു വെറുതെയിരിക്കാതെ 
വരിയായ് നമുക്കൊന്ന് തൊടിയിൽ  ഇറങ്ങീടാം 
വിഷ രഹിത പച്ചക്കറിത്തോട്ടമുണ്ടാക്കി 
പുതിയ ചരിത്രത്തിൻ മാതൃക സൃഷ്ടിക്കാം .
ഈ കഷ്ട കാലവും പോയിടും , നമ്മളാൽ 
തീർത്തൊരു ലക്‌ഷ്യം നിറവേറും നിശ്ചയം !!
 

ശ്രീപാർവ്വതി . എസ്
7 ജി വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത