സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/മഴ വന്ന നേരം

13:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ വന്ന നേരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ വന്ന നേരം

മാനത്ത് മഴക്കാറുകൾ നിറഞ്ഞു
മാനത്ത് മഴക്കാറ്റ് വീശി
മഴ തുരുതുരെ പെയ്തനേരം
മണ്ണ് നനഞ്ഞു കുതിർന്നു

മത്തനും ചേനയും ചേമ്പും
മുത്തുക്കുട ചൂടി നിന്നു
മാമരങ്ങൾ പൂത്തുതളിർത്തു
മനമെല്ലാം ആഹ്ലാദപൂവണിഞ്ഞു

ഓണത്തിനൊരുവട്ടി പൂവുമായി
ഓണത്തിനൊരുകുട്ട പച്ചക്കറിയുമായി
ഓമലാളുമന്നേരമെത്തി
ഓണപ്പൂക്കളാൽ നിറഞ്ഞുമുറ്റം

അനന്തകൃഷണൻ.സി.എസ്
10 B സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത