എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അക്ഷരവൃക്ഷം/ കണക്ട് ദ ചെയ്ൻ

13:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കണക്ട് ദ ചെയ്ൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കണക്ട് ദ ചെയ്ൻ

    ഒന്നിച്ചു തൊടുത്ത
       ഒരുകൂട്ടം അസ്ത്രം പോലെ,
       പലവരിപ്പാത,
       അത് പിളർന്ന്
       വയലുകളുടെ മാറിടം

       ഗദ കൊണ്ട്
       തല്ലിതകർത്തൊരു
       ആനയുടെ മസ്തകം
       സഹ്യശീർഷം.
       ചതുരംഗപ്പലകയിൽ
       ബഹുനില കെട്ടിടം.
       കാടിനും നാം തീർത്തു-ചെക്ക്

        വാപിളർന്നെത്തുന്നു
        നഗരമൊരു സഹാറയായി.
        ഗ്രാമങ്ങളെയാകെ വിഴുങ്ങിടുന്നു.

        ചങ്ങലക്കെട്ടിനാൽ
        ബന്ധിക്കണം നാം
        മർത്യൻ ചമച്ചൊരീ
        യുദ്ധക്കൊതി.

         കണ്ണികളാകെ വിളക്കിച്ചേർക്കാം
          പ്രകൃതിയുടെ ശൃംഖല
          ഇനിയുമെന്നും.

{{BoxBottom1

പേര്= മിഴി വി പി ക്ലാസ്സ്= 10 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ സ്കൂൾ കോഡ്= 13105 ഉപജില്ല= പയ്യന്നൂർ ജില്ല= കണ്ണൂർ തരം= കവിത color= 2