12:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വ ശീലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം തന്നെയാണ് ഇത്. ആരോഗ്യം ഉള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസും ശരീരവും, വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്കും അടിമപ്പെട്ടു ജീവിതം ഹോമിച്ചുതീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗം ആക്കിയേ തീരു. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാകണം. അതുകൊണ്ട് തന്നെ നാം ചെറുപ്പ കാലം തൊട്ടേ ശുചിത്വശീലം ഉള്ളവരായിരിക്കണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, അലക്കിയ വസ്ത്രം ധരിക്കുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ വലിച്ചെറിയാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി വളർന്നു വരുന്ന കാടുകൾ വെട്ടിത്തെളിക്കുക... ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ നല്ല വ്യക്തിത്വം ഉള്ളവരായി ഇന്ന് തന്നെ നമുക്ക് വ്യക്തി ശുചിത്വ ശീലത്തിന്റെ ഭാഗമാകാം.