ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഭൂമി


മാനത്തുണ്ടൊരു പൂന്തോണി
നക്ഷത്രങ്ങൾ കളിയാടീടും പൂന്തോണി
നമ്മുടെ മാമൻ പൂന്തോണി
അമ്പിളി മാമൻ പൂന്തോണി

കാട്ടിലുണ്ടൊരു മയിലമ്മ
നൃത്തം ചെയ്യും മയിലമ്മ
പീലി വിടർത്തും മയിലമ്മ
നമ്മുടെ സ്വന്തം മയിലമ്മ

കാട്ടിലുണ്ടൊരു ശബ്ദം
കുയിലമ്മയ്ക്കൊരു ശബ്ദം
കൂകൂ എന്നൊരു ശബ്ദം
എത്ര മനോഹരമീ ശബ്ദം

മുറ്റത്തുണ്ടൊരു കായൽ
കളകളമൊഴുകും കായൽ
കരീമീൻ നീന്തും കായൽ
നാടിൻ സ്വന്ത‍ം കായൽ

 

shiju
3 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത