(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഇന്നു രാവിലെ ഉറക്കമുണർന്നപ്പോൾ
കേട്ടതാണീ മഹാമാരിയെ
ലോകത്തെ ആകെ വിഴുങ്ങുവാനായ് വന്നതാണിവൻ
പെട്ടെന്നാർക്കും പിടിച്ചുകെട്ടുവാൻ സാധിക്കില്ല ഇവനെ
എങ്ങിനെ ഇവനെ നേരിടുമെന്നാൽ
അങ്ങേയറ്റം ജാഗ്രതയിൽ നിന്നീടണം നമ്മൾ
പണ്ടുള്ളോർ പറഞ്ഞതുകേട്ടിട്ടുണ്ട് ഞാൻ
കൈകളും മുഖവും കാലും
കഴുകീട്ട് വേണം അകത്തു കയറാനെന്ന്
എന്നാൽ ഇന്നത്തെ തലമുറയ്ക്കുണ്ടോ
ആ ശീലം വല്ലതും
കൊറോണ എന്ന മഹാമാരിയെ കീഴടക്കുവാൻ
പൊരുതീടാം നമുക്ക് ഒറ്റക്കെട്ടായി.