കൊറോണ നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ തിക്കും തിരക്കും ബഹളമില്ലാ വാഹനാപകടം തീരെയില്ല . വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻ പുറങ്ങളിലാരുമില്ല. ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല കല്ലെറിയാൻറോഡിൽജാഥയില്ല. കല്ല്യാണത്തിൽ പോലും ജാഡയില്ല. നേരമില്ലെന്ന പരാതിയില്ലാ ആരുമില്ലെന്നുള്ള തോന്നലില്ല എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ കള്ളൻ കൊറോണ തളർന്നുവീഴും. എല്ലാരുമൊന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും