നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഭൂതലം ഭ്രാന്താലയം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nochathss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂതലം ഭ്രാന്താലയം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂതലം ഭ്രാന്താലയം

ദുരിതങ്ങൾ കൂത്താടുമീഭൂമിയെൻ
മനസ്സിൽ വെറുമൊരു കപട ഭൂമി
ദുഖവും പാപവും ചെയ്യുന്നൊരീ ഭൂമി
ഇന്നുമെൻ മനസ്സിൽ ദുഃഖഭൂമി

സ്നേഹ മില്ലാത്തൊരി ഭൂതലം നിശ്ചലം
ഭ്രാന്താലയം വലിയ ഭ്രാന്താലയം
ഒരു പൊതിച്ചോറിന് പകരമായി അവരുടെ കൈകളിൽ ബോംബുകൾ മാത്രം

വെമ്പുന്ന മാതൃഹൃദയമാം ചെപ്പുകൾ വീണ്ടയുന്നു ഭൂമാതാവിൻ ശിരസിൽ
തേങ്ങുന്ന പിഞ്ചുമനസിന്റെ സ്ഥാനമോ ജലാമില്ലാതലയുന്ന മരുഭൂമിയാ

ഹരിതവർണങ്ങളാൽ മൂടുന്ന ഭൂമി
ഹരിചന്ദനത്താൽ കുളിരേണ്ട ആഴിയിൽ രക്തകരപ്പടിൽ നീലിച്ച ഗന്ധം
അളവാർന്ന സ്നേഹത്തിനുത്തരം മനുജന്റെ എരിതീയിലമരുന്ന കണ്ണുനീരോ........?
 

VISMAYA RAMESH
9 K നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത