ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ മഹാമാരി

11:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) (മഹാമാരി EDITED)
മഹാമാരി


'ലോകം ഒന്നായി പൊരുതീടുന്നു
ഈ മഹാമാരിയെ നേരിടാൻ
ലോകത്തിന്റെ നാനാദിക്കുകളെയും
കീഴടക്കി സംഹാര താണ്ഡവമാടുന്നു
ഈ കൊറോണ കുടുംബം
ലക്ഷകണക്കിന് ജീവനെടുത്ത തീരാ
രോഗം ലോകമൊന്നായി കീഴ്മേൽ
മറിക്കുന്നു കൊടുങ്കാറ്റുപോലെ നീ
പ്രളയം തന്നൊരു ദുരിതക്കടൽ നീന്തി
കടന്നെത്തിയ നാം വീണ്ടുമൊരു
മഹാമാരിയിൽ ആണ്ടു പോകുന്നു
ഇനിയുമൊരു പുനർജനിക്കായി പ്രാർത്ഥിപ്പൂ '’
നാം വിറയാർന്ന കൈകളോടെ...


 

അൽഫിയ അസിം
6C ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത