എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/ബാബു എന്ന വികൃതികുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25071 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാബു എന്ന വികൃതിക്കുട്ടൻ

കഞ്ഞിക്കുഴി എന്ന ഗ്രാമം അധികം അറിയപ്പെടാത്തതും വികസനങ്ങളോ വിദ്യാഭ്യാസമോ എത്തിപ്പെടാത്തതുമായ ഗ്രാമം. തലമുറകളായി കൈമാറി വരുന്ന കൃഷിയായിരുന്നു അവരുടെ തൊഴിൽ.അന്നന്ന് തട്ടുന്ന വരുമാനം കൊണ്ട് തൃപ്തിയായി ജീവിക്കുന്നവർ. അവിടത്തെ കുട്ടികൾ പഠിക്കുന്നത് ഒരു സർക്കാർ സ്കൂളിലായിരുന്നു. ആറാം ക്ലാസോ, ഏഴാം ക്ലാസോ, അതിനപ്പുറം കടക്കാറില്ല. അതിനുശേഷം പെൺപിള്ളേർ വീട്ടുജോലിക്കും ആൺ പിള്ളേർ കൃഷിപണിക്കും പോകാറാണ് പതിവ്. ഈ ഗ്രാമത്തിൽ മഹാ വികൃതിയും അലസനുമായ ഒരു പയ്യനുണ്ടായിരുന്നു. ബാബു എന്നായിരുന്നു പേര്.സ്വന്തം മാതാപിതാക്കൾ പറയുന്നത് പോലും അനുസരിക്കാറില്ല. വൃത്തിയും വെടുപ്പും തീരെ കുറവായിരുന്നു.ബാബുവിൻ്റെ വികൃതികൾ അവിടെ തകൃതിയായി നടക്കുമ്പോഴാണ് അവിടെ നിന്ന് ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ ഉണ്ണികൃഷ്ണൻ്റെ വരവ്. അതിനിടയിലാണ് ചൈനയിലെ കോറോണ വാർത്ത ഗ്രാമം ആകെ പരന്നത്. ആരോഗ്യ പ്രവർത്തകർ ഗ്രാമത്തിലെ ജനങ്ങൾക്കായി നിർദ്ദേശങ്ങളും, സാനി റ്റെസറും നൽകി.കോറോണ എന്ന മാരകലോകം ലോകത്തിനുണ്ടാക്കുന്ന നഷ്ട്ടങ്ങളെപ്പറ്റിയും ക്ലാസ്സെടുത്തു.ജനങ്ങൾ 20 മിനുട്ട് കൂടുമ്പോൾ സാനിറ്റെസർ ഉപയോഗിച്ച് കൈ കഴുകും. വികൃതിക്കുട്ടനായ ബാബു ഇതൊന്നും അനുസരിച്ചില്ല, അവൻ ആ ഗ്രാമത്തിൽ ആകെ കറങ്ങി നടന്നു. ഉണ്ണികൃഷ്ണൻ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ ആരും കാണാതെ ബാബു ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ എത്തി.ഉണ്ണികൃഷ്ണൻ ഉപയോഗിച്ച മാസ്ക് ബാബു എടുത്തു.മുഖത്ത് വച്ച് കൊണ്ട് നടന്നു.വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും പിണങ്ങുന്നതു കാരണം ഒളിപ്പിച്ചു വെക്കറാണ് പതിവ്.ഒരു ദിവസം ഉണ്ണികൃഷ്ണൻ്റെ വീടിൻ്റെ മുറ്റത്ത് ഒരു ആംബുലൻസ് വന്നു. അപ്പോഴാണ് ഗ്രാമവാസികൾ അറിയുന്നത് ഉണ്ണികൃഷ്ണന് കോറോണ യായിരുന്നെന്ന്. ഗ്രാമവാസികൾക്ക് പേടിയായട്ട് ആരും പുറത്തിറങ്ങിയില്ല.ഉണ്ണികൃഷ്ണനെ ഐസ് ലേഷൻ വാർഡിൽ കിടത്തി.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബാബുവിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ബാബുവിനും, അച്ഛനും, അമ്മയ്ക്കും, രോഗം സ്ഥിരീകരിച്ചു. അച്ഛൻ ഒരു ഹൃദ് രോഗിയായിരുന്നതിനാൽ അദ്ദേഹത്തിന് രോഗം ഗുരുതരമായി. വൈകാതെ അച്ഛൻ മരിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം അവരുടെ രോഗം ഭേദമായി. അച്ഛനും അമ്മയും പറഞ്ഞതനുസരിക്കാത്തതുകൊണ്ടാണ് നിൻ്റെ അച്ഛൻ മരിച്ചു പോയത്. അവൻ കാരണം ആണ് അച്ഛൻ മരിച്ചത്. അതു കൊണ്ട് അവൻ ആകെ തകർന്നുപോയി. കുറച്ച് വർഷങ്ങൾക്ക് ശേഷം അവൻ ഡോക്ടർ ആയി. പാവപ്പെട്ടവർക്ക് ഇവൻ നല്ല സഹായി ആയി മാറി. പണ്ട് വികൃതി എന്ന് വിളിച്ച  അവൻ്റെ നാട്ടുകാർ ഇപ്പോൾ അവനെ ദൈവമായി കാണുന്നു. അങ്ങനെ അവൻ സുഖമായി ജീവിച്ചു.

ശ്രീലക്ഷ്മി.വി.ആർ.
6 എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ