Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം അത് സമ്പത്ത്
ഒരിക്കൽ ഒരു സഥലത്ത് ഒരു ധനികരായ ഒരു
കുടുംബമുണ്ടായിരുന്നു. ആ വീട്ടിൽ
അച്ഛനും, അമ്മയും
രണ്ട് കുട്ടികളും
ഉണ്ടായിരുന്നു. അതിൽ മുത്ത്
കുട്ടി റാം(+2), ഇളയവൻ (ക്ലാസ് 8)
രാമനുമായിരുന്നു.
ആ മാതാപിതാക്കൾ
അവർ ധനികരാണ്
എന്ന് ചിന്ത ഇല്ലാത്തവറായിരുന്നു. ആ സ്വഭാവം
തന്നെയായിരുന്നു
അവരുടെ ഇളയ
കുട്ടി രാമനും. അവന്റെ പേര് പോലെ തന്നെ ഒരു
ദൈവിക സ്വഭാവം
അവനുണ്ടായിരുന്നു.
അച്ഛനും, അമ്മയും
പറയുന്ന എന്തു
കാര്യവും അവൻ
കേൾക്കും. അഹങ്കാരമില്ലായിരുന്നു, പണത്തിനോട്
ആർത്തി ഇതൊന്നും
ഇല്ലായിരുന്നു അവനെ സാമ്പത്തിച്ച എളിമ,
കരുണ, വൃത്തി
നല്ല പഠനം
എന്നിവയായിരുന്നു
സമ്പത്ത്. എന്നാൽ
മുത്ത് കുട്ടി റാം
നേരെ തിരിച്ചും.
അവനു വലുത്
പണം, ആഡംബരവും.
ഒരിക്കൽ അച്ഛൻ റാമിനോടും,
രാമനോടും പറഞ്ഞു
പനി പകരുന്ന കാലമാണ് അതിനാൽ വൃത്തിയായി നടക്കുക, മുറി വൃത്തിയാകുക എന്നെലാം അച്ഛൻ
പറഞ്ഞത് രാമൻ
കേട്ടു അവൻ മുറി
അന്ന് തന്നെ വൃത്തിയാക്കി അതിനു ശേഷം രാമൻ തന്റെ വീടിന്റെ
പറമ്പ് അത്
വൃത്തിയാകുന്നവരുടെ കൂടെ നിന്ന് അവരെ വൃത്തിയാകാൻ
സഹായിച്ചു. മോനെ
നീ ഇത് ചെയ്യണ്ട
ഇത് ഞങ്ങൾ
ചെയ്തോളാം എന്ന്
പറഞ്ഞിട്ടും അവൻ
അവരെ സഹായിച്ചു.
വൈകുനേരമായപ്പോള് അച്ഛനും, അമ്മയും വൃത്തി
പരിശോദിക്കാൻ
ചെന്നു ആദ്യമേ
പറമ്പ് നോക്കി അത്
വൃത്തി, പിന്നെ വീടിന്റെ ഒന്നാം നില
അടുക്കള, പൂജ മുറി,
ഹാൾ, ഒന്നാം നിലയിൽ ഉള്ള മൂന്ന്
മുറി ഇവയെല്ലാം വൃത്തി. രണ്ടാം നിലയിലേക്കുള്ള പടികൾ അതും
വൃത്തി ആദ്യമേ
രാമന്റെ മുറി അത്
വൃത്തി ആ മുറിയിലെ കുളിമുറി
വരെ വൃത്തി, അവസാനം റാമിന്റെ
മുറി ആ മുറിയിൽ
കയറിയപ്പോൾ
വളരെ ദയനീയ
അവസ്ഥ തോന്നി
രാവിലെ എഴുനേറ്റ്
ശേഷം കിടക്ക വിരിച്ചില്ല, പുസ്തകം
താഴെയും കട്ടിലിലും,
മേശയിലും ആ
ദേഷ്യത്തിൽ അമ്മ
അവന്റെ ടാബും ഫോണും വാങ്ങി വെച്ചു എന്നിട്ട് പറഞ്ഞു നീ എപ്പോ
മുറി വൃത്തിയാക്കി
കാണിക്കും അപ്പോൾ തരാം ഇത്.
ടാബ് ഫോണും തിരിച്ചു കിട്ടാൻ അവൻ മുറി വൃത്തിയാക്കി അമ്മയെ കാണിച്ചു
അമ്മ അത് തിരിച്ചു
കൊടുത്തു. പിറ്റേന്ന്
അവൻ രാവിലെയായപ്പോള്
അമ്മയോട് പറഞ്ഞിട്ട് കൂട്ടുകാരുടെ കൂടെ
കറങ്ങാൻ പോയി.
പോകുബോൾ അമ്മ
പറഞ്ഞു മോനെ പനിയുള്ളവരുടെ
കൂടെ നടക്കരുത്
സംസാരിക്കരുത്
എന്നൊക്കെ.പക്ഷെ
അവൻ അതൊന്നും
കേട്ടില്ല പോയി വന്നു
അതിന് ശേഷം അമ്മ പറഞ്ഞു പോയി കുളിക്കാൻ
അവൻ മുറിയിൽ
പോയി ഡ്രസ്സ് മാറി
കുളിച്ചില്ല കുറച്ചു
കഴിഞ്ഞപ്പോൾ
ശരീരം വേദന പനി
എന്നിവ തോന്നി
അപ്പോൾ അവൻ പോയി കുളിച്ചു എന്നിട്ട് അമ്മയുടെ
അടുത്ത ചെന്ന് ഒരു
ഗുളിക വാങ്ങി കഴിച്ചു. അപ്പോൾ
അമ്മ ചോദിച്ചു പനി
ആണോ എന്ന് അപ്പോൾ അവൻ
പറഞ്ഞു ആണെന്ന്
തോന്നുന്നു. എന്റെ
കൂട്ടുകാരനായ
അക്ഷയ്ക്ക് പനി
ഉണ്ടായിരുന്നു അപ്പോൾ അമ്മ
പറഞ്ഞു ഞാൻ
പറഞ്ഞതല്ലേ പനി
ഉള്ളവരുമായി
സംസാരിക്കരുത്, വന്നപ്പോള് കുളിക്കാനും എല്ലാം
നീ കേട്ടില്ല. അപ്പോൾ
അവൻ മനസിലാക്കി
തന്റെ അഹങ്കാരം,
ജാഡ എന്നിവയുടെ
പ്രതിഫലമായിരുന്നു
ആ പനി. പിന്നെ ഒരിക്കലും അവൻ
ആ പഴയ സ്വഭാവം
കാണിച്ചില്ല. നന്നായി
പഠിക്കാൻ തുടങ്ങി
അനുസരിച്ചു തുടങ്ങി
വൃത്തിയായി നടക്കാൻ തുടങ്ങി. അവനു മനസിലായി
പണം, അഹങ്കാരം, ജാഡ എന്നിവ കൊണ്ട് ഒന്നും
നേടാൻ സാധിക്കില്ല.
പരിസ്ഥിതി
വൃത്തിയെങ്കിൽ
മനസ്സിന് ഉണർവ്
ലഭിക്കും, നമ്മിൽ
വൃത്തി ഉണ്ടെങ്കിൽ
ശരീരത്തിനും, മനസ്സിനും ആരോഗ്യം ഉണ്ടാകും,
രോഗപ്രതിരോധ
ശേഷി ഉണ്ടെങ്കിൽ
ഒരു അസുഖത്തിനും
നമ്മളെ തൊടാൻ
കഴിയില്ല എന്ന്
ബോധം ഉണ്ടായി.
എട്ട് വർഷം
കഴിഞ്ഞു റാം ഒരു
ഡോക്ടറും, രാമൻ
ഒരു എയ്റോട്ടെക്
എഞ്ചിനീയറായി.
റാം തന്റെ അടുത്ത
വരുന്ന ഓരോ
രോഗിയോടും തനിക്കു മനസിലായ്
കാര്യം പറയും.
|