ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/സച്ചുവിന്റെ ഒരു സ്കൂൾ ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
08:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സച്ചുവിന്റെ ഒരു സ്കൂൾ ദിവസം

സച്ചു എന്ന ഒരു മിടുക്കനായ കുട്ടിയുടെ കഥയാണ് ഞാൻ ഇവിടെ പറയുന്നത് .സ്കൂൾ വിട്ടു കഴിഞ്ഞു എല്ലാ കുട്ടികളും പോയി കുറെ സമയം കഴിഞ്ഞേ അവൻ ക്ലാസ് മുറിയിൽ നിന്ന് പുറത്തിറങ്ങു.അങ്ങനെ കുറെ ദിവസങ്ങൾ കടന്നു പോയി.ഒരു ദിവസം ടീച്ചർ അവനെ പിടികൂടി."എന്താണ് നീ സ്കൂൾ സമയം കഴിഞ്ഞു ക്ലാസ് മുറിയിൽ ചെയ്യുന്നത് " അവൻ അവൻ ആദ്യം ഒന്ന് പ രുങ്ങി. പിന്നീട് ടീച്ചർ നിർബന്ധിച്ചപ്പോൾ അവൻ പറഞ്ഞു ."ടീച്ചർ ഞാൻ ആദ്യമൊക്കെ നാല് മണിക്ക് തന്നെ ക്ലാസ്സിൽ നിന്ന് പോകുമാരുന്നു .എന്നാൽ ഒരു ദിവസം താമസിച്ചാണ് എനിക് ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞത് .അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. നമ്മുടെ ക്ലാസ്സ്മുറി മുഴുവൻ പേപ്പറും മണ്ണും കൊണ്ട് വൃത്തികേടായി കിടക്കുന്നു.വീട്ടിൽ മുറി ഇങ്ങനെ കിടന്നാൽ എന്റെ അമ്മ എന്നെ വഴക്ക് പറയും .ശുചത്വം ഇല്ലെങ്കിൽ അസുഖം വരുമെന്ന് ടീച്ചറും പറയാറുണ്ടല്ലോ " അന്ന് മുതൽ ഞാൻ എല്ലാവരും പോയി കഴിഞ്ഞു ക്ലാസ് മുറിയിലെ പേപ്പറുകളും ചപ്പുചവറുകളും ഒക്കെ വാരി വേസ്റ്റ് ബിന്നിൽ ഇട്ടതിനു ശേഷമേ ഞാൻ വീട്ടിൽ പോകുകയുള്ളു.ഈ കാര്യം ഞാൻ വീട്ടിലും പറഞ്ഞിട്ടുണ്ട്.ഇത് കേട്ട ടീച്ചർ അവനിൽ അഭിമാനം കൊണ്ടു .നീ മിടുക്കനാണ് എന്ന് പറഞ്ഞു അവനെ ആശ്ലേഷിച്ചു .


                             പിറ്റേ ദിവസം  ഈ കാര്യം ടീച്ചർ ക്ലാസ്സിൽ പറ യുകയും സച്ചുവിനെ അഭിനന്ദിക്കുകയുക ചെയ്തു .എല്ലാ കുട്ടികളോടുമായി ടീച്ചർ പറഞ്ഞു ."സച്ചുവിനെ പോലെ ശുചിത്വശീലം ഉള്ളവരായി വേണം എല്ലാവരും വളരുവാൻ .എന്നാൽ മാത്രമേ കർത്തവ്യ ബോധം ഉള്ള നല്ല  ഒരു പൗരൻ ആയിത്തീരാൻ നമുക്ക് സാധിക്കുകയുള്ളു .ആരോഗ്യമുള്ള ചെറുപ്പക്കാരാണ് ഒരു നാടിന്റെ സമ്പത്ത് .
                        എല്ലാവർക്കും എന്റെ കഥ ഇഷ്ടപ്പെട്ടു കാണുമല്ലോ അല്ലെ..
                        
                                          " ശുചിത്വ കേരളം സുന്ദര കേരളം' 
അശ്വജിത് . എസ്
2A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ