ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/രചനയുടെ പേര്

06:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ക്ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൌൺ

രംഗം-1(മുറ്റം)
വ്യത്യസ്ത വസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്.
രംഗം-2 (അകം)
സ്കൂൾ യൂനിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരം അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക

വിവേക്.ടി.ടി
8-B ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത