സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഭക്ഷണശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഭക്ഷണശീലങ്ങൾ ''' | color= 4 }} രോഗം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭക്ഷണശീലങ്ങൾ

രോഗം വരാതിരിക്കുവാൻ രോഗപ്രതിരോധശേഷി ആവശ്യമാണ്. രോഗപ്രതിരോധശേഷി ഉണ്ടാകണമെങ്കിൽ നല്ല ഭക്ഷണ ശീലം ഉറപ്പാക്കണം. പക്ഷേ ഇപ്പോഴത്തെ കുട്ടികൾ ബേക്കറി സാധനങ്ങളാണ് കഴിക്കുന്നത്. അതുകൊണ്ടുണ്ടാകുന്നതോ കുട്ടികൾക്ക് പലതരം അസുഖങ്ങൾ. നമൂടെ പൂർവ്വീകർ നല്ല ആരോഗ്യത്തോടെയിരിക്കുന്നതിന്റെ രഹസ്യം എന്താണെന്നറിയുമോ? അവർ തങ്ങളുടെ പറമ്പിൽത്തന്നെ വിളയുന്ന കപ്പയും ചക്കയും കാച്ചിലും ചേനയുമൊക്കെയാണ് കഴിച്ചിരുന്നത്. അതുകൊണ്ട് അവർക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് നമ്മുടെ അവസ്ഥയോ?

അതുപോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികൾക്ക് നൽകിവരുന്ന പ്രതിരോധകുത്തിവയ്പ്പുകൾ. ഇവ നിർബന്ധമായും എടുക്കുന്നതുമൂലം പല രോഗങ്ങളും വരാതിരിക്കാൻ സഹായിക്കുന്നു. വൃത്തിയുള്ള ചുറ്റുപാടിൽ ജീവിക്കുന്നത് രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നു. തുറന്നുവച്ചിരിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നാം രോഗത്തെ ക്ഷണിച്ചുവരത്തുകയാണ് ചെയ്യുന്നത്. ഫാസ്റ്റ്ഫുഡിന്റെ പിറകേപോകുന്ന കൂട്ടുകാരേ, നിങ്ങൾ ഒന്നോർമ്മിക്കണം, പിസ്സയും ബർഗ്ഗറുമൊക്കെ ആരോഗ്യം വർദ്ധിപ്പിക്കുകയില്ല. അതിനായി നാം കഴിക്കേണ്ടത് വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങളാണ്. അമ്മ സ്നേഹത്തോടെ രുചികരമായി ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങൾ. ധാരാളം പഴങ്ങൾ കഴിക്കണം, വെള്ളം കുടിക്കണം ശുചിത്വം നിലനിർത്തിക്കൊണ്ട് രോഗത്തെ ചെറുത്ത് നിർത്താൻ കഴിയണം. അത്തരത്തിലുള്ളതാവണം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഭക്ഷണ ശീലങ്ങൾ. രോഗം വന്നു ചികത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.

എയ്ഞ്ചലീന മാർട്ടിൻ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം