ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്. പുതിയങ്ങാടി/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
03:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാ മാരി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന മഹാ മാരി

ഭൂമിയും ആകാശവും എല്ലാം തങ്ങളുടെ പൂർണ വലയത്തിലാണെന്നു വീരവാദം മുഴക്കിയ മനുഷ്യർ നിസ്സഹായരായി നോക്കി നിൽക്കുന്ന പല കഥകളും സാഹചര്യങ്ങളും ലോകത്തിനു പറയാനുണ്ട് .സർവ്വ അധികാരികളായി ചമഞ്ഞിരുന്ന മനുഷ്യർ പ്രകൃതി വരച്ചു വെച്ച അതിരുകൾ പോലും ലംഘിച്ചു .സാമൂഹ്യ ജീവിയായ നമ്മളുടെ ബോധ മണ്ഡലം സ്വാർത്ഥതയുടെ മൂടുപടം അണിഞ്ഞതോടെ അനിയന്ത്രിതാവസ്ഥ പ്രാപിച്ചു .മനുഷ്യർ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങൾ മൂലമാണ് ഇന്ന് നമുക്ക് മുന്നിൽ നേരിടാൻ കഴിയാത്ത അവസ്ഥ വന്നു നിൽക്കുന്നത് .കോവിഡ് 19 എന്ന കൊറോണ വൈറസ് ,ആയുർ ദൈർഘ്യത്തിൽ ലോകത്തു മികച്ച സ്ഥാനത്തുള്ള ഇറ്റലി കോവിഡ് ആക്രമണത്തിൽ ഒന്നാമതെത്തി .ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ അമേരിക്കയും അവസാനം കോവിഡിനു മുന്നിൽ മുട്ട് മടക്കി പ്രധിരോധ സന്നദ്ധമായി .

സമൂഹത്തിന്റെ കൂട്ടായ്മയാണ് പ്രധാന ശക്തി .വാർത്ത മാധ്യമങ്ങൾ പുറത്തു വിടുന്ന വിവരങ്ങളേക്കാൾ എത്രയോ ഭയാനകമാണ് സംഭവിക്കുന്നത് . ഇപ്പോൾ ലോകത്തെ വിറപ്പിച്ചു കോവിഡ് വ്യാപിക്കുന്നു .ലോകത്തെ ഏകദേശം എല്ലാ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യുകയും മരണ നിരക്ക് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു .ഇതിനിടയിൽ സ്വന്തം ജീവൻ പണയം വെച്ച് ജനങ്ങളെ സഹായിക്കുന്ന ദൈവത്തിന്റെ പ്രതിരൂപമായ ആരോഗ്യ പ്രവർത്തകർ .ഓരോ ദിവസം കൂടുംതോറും രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്‌ ഉയരുകയും താഴുകയും ചെയ്യുന്നു .ദിനം പ്രതി എത്ര ആൾക്കാർ മരണപ്പെടുന്നു എന്നിട്ടും നമ്മൾ ലോക്ക് ഡൌൺ ലംഘിച്ചു പുറത്തിറങ്ങി നടക്കുന്നു .എത്ര വാഹനങ്ങളാ റോഡിലിറങ്ങുന്നത് .എത്ര കിട്ടിയാലും മതിവരാത്തവരാണ് നാം .നമ്മുടെ ചുറ്റും നടക്കുന്നത് നാം അറിയുന്നില്ല ,ചിന്തിക്കുന്നില്ല .അതുകൊണ്ട് തന്നെ കടുത്ത പ്രതിസന്ധി നമുക്ക് നേരിടേണ്ടി വരും .ഒരു വർഷം മുൻപ് കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പായെ നാം അതിജീവിച്ചു .ഇപ്പോൾ കടന്നു പോകുന്ന ഈ പ്രതിസന്ധിയും നാം അതിജീവിക്കും എന്ന ഒരൊറ്റ ആത്മ ധൈര്യം മതി ഇതിനെ തുരത്താൻ .നാം അതിജീവിക്കും കോവിഡ് 19 എന്ന മഹാമാരിയെ.

{BoxBottom1

പേര്= ഫാത്തിമ ഹുസ്ന പി കെ ക്ലാസ്സ്= 7 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി.എം.യു.പി.എസ്. പുതിയങ്ങാടി, സ്കൂൾ കോഡ്= 17449 ഉപജില്ല= ചേവായൂർ ജില്ല= കോഴിക്കോട് തരം= ലേഖനം color= 3

}}