ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ശുചിത്വം-എപ്രകാരം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം ജീവിതത്തിലെ ഒരു പ്രധാന ഗുണമാണ്. ആദ്യത്തെ കല്പനയാണ് ശുചിത്വം. ശാരീരിക മാനസിക സാമൂഹിക ശുചിത്വം ഏറ്റവും അനിവാര്യമായ കാലത്താണ് നാം ഇപ്പോൾ. കോവിഡ് 19 പോലുള്ള സാംക്രമിക രോഗങ്ങളിൽനിന്നും ജീവിതശൈലി രോഗങ്ങളിൽ നിന്നും നമ്മെ തടയാൻ ശുചിത്വ ശീലങ്ങൾക്ക് സാധിക്കും. ആരോഗ്യ ശുചിത്വത്തിന് മൂന്ന് ഘടകങ്ങളുണ്ട്. വ്യക്തി ശുചിത്വം. ഗൃഹ ശുചിത്വം. പരിസര ശുചിത്വം.

വ്യക്തിശുചിത്വം
വ്യക്തിപരമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങൾ ഉണ്ട്.

ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. ദിവസവും കുളിക്കുക. ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകുക. ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈ കഴുകുക. ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. നഖം വെട്ടി വൃത്തിയാക്കുക.

എന്നിവ പ്രധാനപ്പെട്ട ശുചിത്വശീലങ്ങളിൽ ചിലതാണ്.
ഗൃഹശുചിത്വം

വീടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണ അവശിഷ്ടങ്ങളും വേസ്റ്റുകളും അതിനുള്ള പാത്രങ്ങളിൽ ഇടാൻ ശ്രദ്ധിക്കുക. ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കുക.

പരിസരശുചിത്വം

പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ വലിച്ചെറിയാതെ അതിനുള്ള സ്ഥലത്ത് മാത്രം നിക്ഷേപിക്കുക. നിയമങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുക. സ്വഛ്ഭാരത് പോലുള്ള സംരംഭങ്ങളിൽ പങ്കാളികളായി കൊണ്ട് നമുക്കും ശുചിത്വ പാഠങ്ങൾ പ്രാവർത്തികമാക്കാം.

ഡിയേഗൊ തോമസ് ബിൻസ്
3 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം