സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ പരിണാമങ്ങളും പ്രതിവിധികളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിണാമങ്ങളും പ്രതിവിധികളും     

ഇപ്പോൾ ലോകത്തെ ആകമാനം ജനമനസുകളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നരീതിയിലുളള മഹാമാരിയായി കൊറോണവൈറസ് അഥവാ കോവിഡ് 19 മാറിയിരിക്കുകയാണ്.ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നും ഡിസംബർ 31_ന് സ്ഥിതീകരിക്കപ്പെട്ട ഈ രോഗം ഇപ്പോൾ ലോകത്തെ ആകമാനം ഭയപ്പെടുത്തുന്ന രീതിയിൽ പടർന്നു പിടിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ വികസിത രാജ്യമായ യു.എസ്.എ.,യു.കെ. പോലുള്ള രാജ്യങ്ങളിൽപോലും വലിയ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഈ രോഗം ഉണ്ടാക്കിയിട്ടുണ്ട്. പ്രതിദിനം രോഗികളുടെയും മരിച്ചവരുടെയും എണ്ണം വർധിച്ചു വരുന്നഒരു സാഹചര്യമാണിത്. ഈ രോഗത്തെ കുറിച്ച് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 3 രോഗികളിൽ 2 പേരും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഈ രോഗത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളിൽ പ്രധാനം സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഈ നടപടി സ്വീകരിക്കുക വഴി കൊറോണവൈറസിനെ ഒരു പരിധി വരെ തടയാൻ സാധിക്കും. ഇത് കൂടാതെ ചില മാനദണ്ഡങ്ങൾ വഴിയും ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാൻ സാധിക്കും. ഈ ലോക്ഡൗൺ സമയത്തെ ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരും മാധ്യമങ്ങളും നമുക്ക് സഹായകമാണ്.അതുപോലെത്തന്നെ താഴെ പറയുന്ന ചില മാനദണ്ഡങ്ങൾ വഴിയും ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം.

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്ക്കുക.ഉപയോഗിച്ച ടിഷ്യൂ പേപ്പർ അപ്പോൾ തന്നെ നശിപ്പിക്കുക.
  • ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് വരെ കഴുകുക.
  • കൈ കഴുകാതെ കണ്ണ്,മൂക്ക്, ചുണ്ട് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിയ്ക്കുക.
  • വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
  • ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുളള വ്യാജവാർത്തകളും മറ്റും പ്രചരിപ്പിക്കാതിരിയ്ക്കുക.
  • ഭയപ്പെടലല്ല,ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശം ഏവരെയും അറിയിക്കുക.
  • സാമൂഹിക നിയന്ത്രണങ്ങൾ കർശനമായും പാലിക്കുക.

ഈ നിയന്ത്രണങ്ങൾ നാം കർശനമായി പാലിക്കുകയും,ആരോഗ്യ വകുപ്പിനോടു സഹകരിക്കുകയും ചെയ്യുന്നതിലൂടെ ഈ മഹാമാരിയായ കൊറോണയെയും നമുക്ക് ഒരുമിച്ചു നേരിടാം.നാം മലയാളികളാണ്,നാം അതിജീവിക്കും എന്ന ശുഭ പ്രതീക്ഷയോടെ ഈ മഹാമാരിയെ നമുക്ക് നേരിടാം.... നന്ദി

ഗൗരി
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം