എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ ഐസോലേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഐസോലേഷൻ ''' | color=3 }} ഈ അവധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഐസോലേഷൻ
    ഈ അവധിക്കാലത്ത് ഞാൻ കൊതിച്ചതൊന്ന് ,പക്ഷെ സംഭവിച്ചത് മറ്റൊന്ന്.ഇപ്പോൾ ഞാൻ കേൾക്കുന്നത് പുതിയ പുതിയ പേരുകളാണ്.ഐസോലേഷൻ ,ക്വാറന്റൈൻ ,എന്നിങ്ങനെ .ഞാൻ ആഗ്രഹിച്ച വിനോദങ്ങളെവിടെ? ചുറ്റിക്കറങ്ങലുകളെവിടെ ? നടന്നില്ല ,നടക്കാൻ അനുവദിച്ചില്ല ഈ മഹാമാരി .ഫോണെടുത്താലും ടി വി തുറന്നാലും ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ മാത്രം   "ബി സേഫ്   ,സ്റ്റേ അറ്റ് ഹോം "എല്ലാവരുടെയും കൂടെ ഒരുമിച്ച് അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിച്ചവർക്ക് ഒറ്റപ്പെട്ടു നില്ക്കാനാണ് വിധി.പാടില്ല... ഞാൻ ഒരാൾ കാരണം ഈ വൈറസ് പരക്കരുത് നമ്മുടെ ഭരണാധികാരികൾ തന്നെ പറയുന്നു: വീടിന്റെ വാതിലാണ് ലക്ഷ്മണരേഖയെന്ന് "പിന്നെ ആകെയുളള ഒരു സന്തോഷം  വീട്ടിൽ എല്ലാവരോടും ഒന്നിച്ച് സമയം ചെലവഴിക്കാൻ പറ്റുന്നു എന്നത് മാത്രമാണ്.നമുക്കെല്ലാവർക്കും ഒന്നിച്ചു നില്ക്കാം .ഈ മഹാമാരിയെ അകറ്റി നിർത്താം ,ഈ കാലവും കടന്ന് പോകും, അവധിക്കാലങ്ങളിനിയും വരും ,വരും ,വരാതിരിക്കില്ല ,വരാതിരിക്കാൻ മാത്രം നാമൊന്നും ചെയ്തിട്ടില്ല .
              
                   
         
    
റിദ ഫാത്തിമ
6 C എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം