സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ
ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ
ഇത്തിരിപ്പൂവേ ! ചുവന്നപ്പൂവേ ! ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ വഴി- വക്കിൽ വയലിൽ വരമ്പി, ലെന്നുമ്മറ- മുറ്റത്തൊരു കോണി, ലീറനണിഞ്ഞൊരു മുഗ് ദ്ദലജ്ജാവതീ സൗന്ദര്യമായ്, ഗൂഢ- സുസ്മിതമായ് പ്രിയദർശിനി യാമെ൯െറ കുഗ്രാമ ഭൂമിത൯ സീമന്തരേഖയിൽ ചാർത്തിയ മംഗല്യകുങ്കുമമായ്, കവിൾ- ചോപ്പിൽ വിരിയും നുണകുഴിയ, യുഷഃ- സന്ധ്യത൯ ചുംബനമുദ്രയായ്, നിർവൃതി- സ്പന്ദനമായ് നീ വിടർന്നു നിൽക്കേ, നി൯െറ കൺകളിൽ ഞാനുറ്റുനോക്കി നിൽക്കേ,യൊരു കിന്നരം മൂളി; കിളി പാടി; പിന്നെയെ- ന്നുൾ ത്തേനറ തുറന്നെത്തിയെരു മധു- മക്ഷിക മൂളിപ്പറന്നു,നിന്നാത്മാവിൽ മുത്തമണച്ചു മന്ത്രിച്ചു മധുരമായ് ഇത്തിരിപ്പൂവേ !ചുവന്നപ്പൂവേ ! .................
|