ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ കൊറോണ - പേടി വേണ്ട കരുതൽ മതി
കൊറോണ - പേടി വേണ്ട കരുതൽ മതി
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി നലയടികളിൽ നിന്നു മുക്തി നേടാം
നമുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
നടക്കുന്ന സോദരരേ നിങ്ങളോ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ
നിർദ്ദേശങ്ങൾ പാലിച്ചിടാം നാം മടിച്ചിടാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിച്ചിടാം ഈ ലോകനന്മയ്ക്കു വേണ്ടി
|