ല്ലയോ മാനുഷാ! തിരിഞ്ഞു നോക്കീടുക നീയിന്നാ അതിജീവനത്തിൻ നാളുകളിലേയ്ക്കായ് പ്രകൃതി സംഹാര താണ്ഡവമാടിയൊരാ ഭീകര ദിനങ്ങളിലൊന്നായ മർത്യരെ ജാതിഭേദങ്ങൾ മറന്നവരൊന്നായി താങ്ങായി മാറി പരസ്പരം ആ സ്നേഹത്തിലലിഞ്ഞാ പ്രകൃതി മാതാവിൻ മനമന്ന് മടങ്ങിപ്പോയവളന്ന് ശാന്തയായ് സന്തുഷ്ടയായ് അല്ലയോ മാനുഷാ, മറന്നുവോ നീയാ പുനർജ്ജന്മം മറന്നുവോ കൂട്ടായ്മ തൻശക്തിയെ ഇനിനീ അതിജീവിച്ചീടുകീ കൊറോണയാം പ്രളയത്തെ