ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/അക്ഷരവൃക്ഷം/ഈകാലവും കടന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS CHAKKUVARAKKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഈകാലവും കടന്നാൽ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈകാലവും കടന്നാൽ
<poem>

ഈക്കാലവും കടന്നുപോകിലിനിയും നാം- ഈതെരുവിലൊന്നിലനാഥരായ് മാറണം. തെരുവുകളൊക്കെയനാഥമാക്കിയിന്നീ- തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ, കരുതലിൻകരംനീട്ടുമിനിയെത്രകാലം, കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ. ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം കട്ടിയാണല്ലോ മറന്നീടുവാനിന്നും. ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ, ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്. ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്, ഓാർമ്മയിലുള്ളതീതീരാത്ത പട്ടിണി. ഈലോകസുഖമിനിയെന്നാണെന്നറിയില്ല, ഈലോകർനമ്മെയെന്നിനിയോർത്തിടും? ഈക്കാലവും കടന്നുപോകിലിനിയും നാം- ഈതെരുവിലൊന്നിലനാഥരായ് മാറണം. ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ? മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ, മാറുമീനാടിന്റെ വികലമാംചിന്തകൾ. മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ മാനവരാശിയെ കൊന്നൊടുക്കുന്നോരീ, മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു- മാറാത്തവിശപ്പിൻ‍നിലക്കാത്തരോദനം. ഈക്കാലവും കടന്നുപോകിലിനിയും നാം- ഈതെരുവിലൊന്നിലനാഥരായ് മാറണം.

<poem>
ഗോകുൽകൃഷ്ണൻ
9 എ ജി.എച്ച്.എസ്,ചക്കുവരയ്ക്കൽ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത