22:46, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23020(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങളുടെ ഭൂമിയിൽ വിനാശം പരത്താനെത്തിയ
കോവിഡ് - 19 എന്ന കൊറോണേ
നിന്നെ ഓർത്ത് എനിക്ക് പശ്ചാത്താപം തോന്നുകയാണ്
എൻ്റെ ഈ പുണ്യഭൂമിയിൽ നിന്ന് നീ
വിടപറയുകയല്ലേ?
ഭയമില്ല നിന്നോട് പകരം കരുണ തോന്നുന്നു
ഞങ്ങളുടെ ഈ മനോഹരമായ ഭൂമിയിൽ വന്നിട്ട്
ഭംഗി ആസ്വദിക്കാതെ
ഞങ്ങളെ അപായപ്പെടുത്താനല്ലെ നീ നോക്കിയത്
ഒട്ടും ഭയമില്ലാതെ നിനക്കെതിരെ ഞങ്ങൾ
പോരാടും ഒരുമയോടെ
വെള്ളപ്പൊക്കമല്ല , നിപ്പയല്ല , ഭൂമികുലുക്കമായാൽ പോലും
ഞങ്ങൾ പതറില്ല.
ധൈര്യത്തോടെ ഞങ്ങൾ മലയാളികൾ
എന്തിനെതിരെയും പോരാടും ..