സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ നാടിനൊരു കരുതൽ
നാടിനൊരു കരുതൽ
കോവിഡ് 19 പ്രതിരോധത്തിന് വേണ്ടി വളരെയേറെ പ്രവർത്തനങ്ങൾ നമ്മുടെ സർക്കാർ നടത്തിവരുന്നു. കൃത്യമായി നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ യും ആവശ്യമുള്ള കരുതൽ എടുക്കുന്നതിലൂടെ യും കൊറോണയെ പ്രതിരോധിക്കാൻ ആകും എന്ന് മനസ്സിലാക്കി തന്നു. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ശാരീരിക അകലം സാമൂഹിക ഒരുമ എന്നത് നമ്മുടെ മുദ്രാവാക്യമായി മാറി. കൊറോണ പ്രതിരോധത്തിന് കാര്യത്തിൽ നമ്മുടെ സംസ്ഥാനവും രാജ്യവും ഏതൊരു രാജ്യത്തിനേക്കാളും മുൻപന്തിയിലാണ്. കേരളത്തിൽ ഒരു ജില്ലയിൽ ഏതെങ്കിലും ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ അവർ ആരൊക്കെയായി സമ്പർക്കം പുലർത്തി, അവർ എവിടെ നിന്ന് വന്നു, അവരുടെ റൂട്ട്മാപ് എല്ലാം കണ്ടുപിടിച്ച് ആവശ്യമുള്ള നടപടികൾ തക്ക സമയത്ത് കൃത്യമായി ചെയ്യുന്നു.
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഭക്ഷ്യക്ഷാമം ഉണ്ടാകരുത് എന്ന് വെച്ച് ആവശ്യ സേവനങ്ങൾക്ക് ഇളവ് അനുവദിച്ചു. എന്നാൽ സമൂഹ വ്യാപനം തടയാൻ അഞ്ചു പേരിൽ കൂടുതൽ ഒരു സ്ഥലത്ത് നിൽക്കരുതെന്ന് നിയമവും കൊണ്ടുവന്നു.
|