ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/അതിജീവനം

22:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=2 }} <center> <poem> തിരിയുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

തിരിയുന്നു ഭൂഗോളം
എന്തിനോ വേണ്ടി
എന്തൊക്കെയായാലും
ഏതൊക്കെയായാലും
തൻ ജോലിയി തോന്നൊരു
തോന്നൽ പോലെ
നിർത്താതെ, നിൽക്കാതെ
തിരിയുന്നു, തിരയുന്നു, ഭൂമി
കൊറോണ വന്നലെന്താ
നിപ്പ വന്നാലെന്താ
പ്രളയമിതായാലെന്താ !
എൻ കർമ്മത്തിൽ
തടസ്സമില്ലെന്ന്
ഉറച്ചു വിളിച്ചു പറയും പോലെ
താനെ തിരിഞ്ഞും ഭൂമി.
കർമ്മം പോലെ കിട്ടും
ഫലം എന്നത് നേര്
ഫലം ഇച്ഛിക്കാതെ
കറങ്ങി തിരിയും ഗോളം
കണ്ടുപിടിക്കുക വേണം
അതിജീവനമിതതിജീവനം
അതിരുകളില്ലാ അതിജീവനം

 

ശ്ര‍ുതി ജയേഷ്
9 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത