ജി എൽ പി എസ് കടവൂർ/അക്ഷരവൃക്ഷം/കൊറോണ ഭുതവും ശുചിക്കുട്ടനും

22:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS KADAVOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭുതവും ശുചിക്കുട്ടനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭുതവും ശുചിക്കുട്ടനും

ഒരിടത്തൊരിടത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു.കൊറോണഭൂതം എന്ന് നാട്ടുകാർ അവന് പേരിട്ടു.ആരു കണ്ടാലും കൊതിക്കുന്ന അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു.കൊറോണഭൂതം വന്ന് പിടികൂടുന്നവർ ആദ്യം തുമ്മാനും ചീറ്റാനും തുടങ്ങും.പിന്നെ അവർക്ക് ശ്വാസംമുട്ടും ചുമയും ഉണ്ടാകും.ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും.അത്രയുമായാൽ അവനു വലിയ സന്തോഷമാകും.അവൻ നമ്മളെ കീഴടക്കിക്കഴിഞ്ഞു,പിന്നെ ശ്വാസം മുട്ടിച്ച് ഒരിക്കലും രക്ഷപ്പെടാനാകാത്തവിധം നമ്മെ വരുതിയിലാക്കുന്നു.

ഞാനൊരു ഭൂതം ,കൊറോണ ഭൂതം
നാടുകൾ ചുറ്റും പുതുഭൂതം
എന്നോടൊത്തു കളിച്ചു രസിക്കാൻ
വായോ വായോ മാളോരേ
കൊറോണ ഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവന്റെ വലയിൽ വീണു.സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാൻ ഇറങ്ങിയ ഒരു ഭയങ്കരനായിരുന്നു അവൻ.അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം രോഗം വന്ന് കിടപ്പിലായി.ആയിരങ്ങൾ മരിച്ചു.ആളുകളെല്ലാം പേടിച്ചു നിലവിളിയായി.അതു കേട്ട് നാട്ടിലെ പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളെല്ലാം അടച്ചു.സർക്കാർ ഓഫീസുകൾക്ക് താഴിട്ടു.പള്ളികളും അമ്പലങ്ങളും മോസ്ക്കുകളുമെല്ലാം അടച്ചു.എന്തിനു പറയുന്നു,നാട്ടിലൂടെ ഓടുന്ന കാറുകളും ബസ്സുകളും തീവണ്ടികളുമെല്ലാം ഓട്ടം നിർത്തി.ഇതെല്ലാം കണ്ടതോടെ കൊറോണ ഭൂതത്തിന് വലിയ സമന്തോഷമായി.ചുറ്റിത്തിരി‍ഞ്ഞ് ശുചീന്രത്തെ ശുചിക്കുട്ടന്റെ വീട്ടുമുറ്റത്തെത്തി.എപ്പോഴും കുളിച്ചു വൃത്തിയായി നടക്കുന്ന ശുചിക്കുട്ടനെയും കുടുംബത്തെയും ഒന്നു കുടുക്കിലാക്കണമെന്നായിരുന്നു അവന്റെ മോഹം.അപ്പോഴാണ് മുഖത്തൊരു മാസ്ക്കും വച്ച് ശുചിക്കുട്ടൻ വീട്ടിലേക്ക് കയറിപ്പോകുന്നത് കൊറോണഭൂതം കണ്ടത് . അവൻ ഉച്ചത്തിൽ പാടി.

ഭൂതം ഭൂതം കൊറോണ ഭൂതം
നാടുകൾ ചുറ്റും പുതുഭൂതം
എന്നോടൊത്ത് കളിച്ചുരസിക്കാൻ
വായോ പൊന്നു ശുചിക്കുട്ടാ
കൊറോണ ഭൂതത്തിന്റെ പാട്ടുകേട്ട് ശുചിക്കുട്ടൻ ചിരിച്ചു.നാട്ടിലെങ്ങും കൊറോണ ഭൂതം കറങ്ങിനടക്കുന്നുവെന്ന് അച്ഛൻ അവനെ പറഞ്ഞു മനസിലാക്കിയിരുന്നു.വീടിന്റെ ഇറയത്ത് അച്ഛൻ കൈകഴുകാൻ സോപ്പും കരുതിയിരുന്നു.എല്ലാവരും കൈകാലുകൾ സോപ്പിട്ടു കഴുകിയാണ് അകത്ത് പ്രവേശിച്ചിരുന്നത് . കൊറോണഭൂതം നോക്കിനിൽക്കേ ശുചിക്കുട്ടൻ കൈകഴുകി തുടച്ചു.ഇതു കണ്ട കൊറോണഭൂതം നാണിച്ചു പോയി.ഇവിടെ നിന്നാൽ രക്ഷയില്ലെന്നു മനസിലാക്കിയ ഭൂതം അപ്പോൾ തന്നെ സ്ഥലം വിട്ടു.അവന്റെ തലയും താഴ്ത്തിയുള്ള പോക്കുകണ്ട് ശുചിക്കുട്ടൻ കൈകൊട്ടി ചിരിച്ചു.

ആൻമിത സാജൻ
4എ [[|ജി.എൽ.പി.എസ് കടവൂർ]]
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ