Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും പരിസ്ഥിതിയും
ലോകത്തിനുമുന്നിൽ മഹാമാരിയായി പെയ്തിെറങ്ങുകയാണ് കൊറോണ അഥവാ കോവിഡ് 19. അതിൽനിന്ന് രക്ഷനേടാൻ നാമിപ്പോൾ വീടിനുള്ളിലാണ്.പുറത്തിറങ്ങുന്നവർ രക്ഷാകവചം അണിയുന്നു. മനുഷ്യർ വീടിനുള്ളിലായിരിക്കുമ്പോൾ നമ്മുടെ പരിസ്ഥിതിക്ക് എന്ത് സംഭവിക്കുന്നുവെന്നു ചിന്തിച്ചുനോക്കാം.
യാത്രക്കാരില്ല. അവരെ കാത്തിരുന്ന ഹോട്ടലുകളില്ല, മറ്റു ഭക്ഷണശാലകളൊന്നുമില്ല. ഇവിടങ്ങളിൽ നിന്നുളള മാലിന്യങ്ങൾ കാരണം ഭുമിക്ക് ശ്വാസമുട്ടായിരുന്നു. സന്ധ്യയായിക്കഴിഞ്ഞാൽ വീട്ടുകാരും കച്ചവടക്കാരും പ്ലാസ്റ്റിക് ഉൾപ്പെടുന്ന മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഭൂമി വെന്തുരുകുമായിരുന്നു. തിരക്കിട്ടു പാഞ്ഞുപോയ വാഹനങ്ങളിൽ നിന്നും പുറത്തുപോയ പുകകാരണം അന്തരീക്ഷം മാലിന്യം നിറഞ്ഞതായിരുന്നു.ഇപ്പോൾ മരം മുറിക്കലില്ല.മണ്ണിടിക്കലില്ല. മണൽ വാരലില്ല. ചെടികൾ ശുദ്ധവായു ശ്വസിക്കുന്നു. ഭൂമീമാതാവ് സുഖത്തിലാണ്. ജീവജാലങ്ങൾ സ്വാതന്ത്യത്തോടെ നടക്കുന്നു.
നമ്മുക്ക് കൊറോണയെ സ്നേഹിക്കാം. വരും തലമുറകൾക്കായി നമ്മുടെ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാൻ നമ്മുക്ക് വീടിനുള്ളിരിക്കാം.
|