Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണ് നാം
കാലം സാക്ഷി
ഉലകാകെ കൊട്ടിയടയ്ക്കപ്പെടുമ്പോഴും
ഒറ്റപ്പെടലെന്തന്നുഞാനറിഞ്ഞീല്ല
കളിക്കാനും ചിരിച്ചുല്ലസിക്കാനുമീ
കുട്ടിക്കടലാസുതോണിയിലാളുകൾക്കു
തീരെ പഞ്ഞമുണ്ടായീല്ലാ.
എന്നാലീനിമിഷം
ഹൃദയത്തിലേതോ സിരയിൽ
നിന്നുഞാനറിയുന്നു
അതിക്രൂരമാമൊരു വിങ്ങലോടെ
ഏകാന്തത കേവലമൊരു വാക്കല്ല
അനിർവ്വചനീയം വ്യാഖ്യനാതീതം
കാതിലായിരമാരവമുയരുമ്പോഴും
ഒന്നും കേൾക്കാനാവാതെ
മിഴിയിമകൾക്കു മുന്നിലതാ
ശതകോടി വർണങ്ങൾ മിന്നിമറയുമ്പോഴും
ഒന്നും കാണാനാവാതെ
ചുറ്റുമെമ്പാടും
കമ്പിപൊട്ടി തെങ്ങുമൊരാ വീണതൻ
ആശുപത്രി മാത്രം
അറിയില്ല
ഹൃദയമെവിടെയോ വീണുടഞ്ഞുപോയി
ഓർമകൾ മസ്തിഷ്ക്കമപ്പാടെ കാർന്നു തുടങ്ങിയിരിക്കുന്നു
ചുടുരക്തം സിരകളെയും തുളച്ചുകയറി
വെളിച്ചം കണ്ണുകളെ കുത്തികീറുംപോലെ
അട്ടഹസമാസകാലം പ്രഹരങ്ങളേല്പിക്കുന്നു
ഒത്തിരി പ്രണയിച്ചൊരാ നാദങ്ങൾപോലും
മിഴിയിണകളിൽ നീർച്ചാലുകൾ നിർമ്മിക്കുന്നു
ഇല്ല.......
അതിനുമാത്രംഒരനുവാദപത്രം
എന്നാൽ പാസാക്കപ്പെടുകയില്ല
എന്തന്നാലിവരിരുപരേയും
ഒരിക്കലുമീ കടൽത്തിരയിലീറനണിയിക്കില്ലേ-
ന്നെന്നോ ഞാൻ വാക്കുനല്കിയിരിക്കുന്നു
അതിനായി ഞാനിതാ മൗനത്താൽ
ഇരുളിലൊരുടമ്പടി എഴുതുന്നു
എന്നന്നേക്കുമായി........
കാലത്തെ സാക്ഷിയാക്കി....
ആ മഹാവൈദ്യനെ മാത്രം സാക്ഷിയാക്കി.......
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത
പ്രകൃതിയെ നീയെവിടെ
പ്രകൃതിയെ നീയെവിടെ
അമ്മേ.. നിൻ സ്നേഹത്തിനായി ഞാന-
ലയന്നു, നീ തിരിച്ചു വരുവിൻ
ആയിരങ്ങൾക്ക് ഒരിളം കാറ്റുപോൽ
എൻ നൊമ്പരങ്ങൾക്ക് ആശ്വാസമായ് നീ വരുവിൻ
പച്ചപ്പെല്ലാം മടക്കി വച്ച് നീയെങ്ങ് പോയ്?
പച്ചപ്പായ വിരിച് ഭൂമിക്ക് ഐശ്വര്യമായ് നീ വരുവിൻ
കുഞ്ഞുമനസ്സുകൾ ഇന്ന് നിന്നെ തേടുന്നു.
നിന്റെ ജീവസ്പന്ദനങ്ങളറിയാനവർതൻ മനസ്സ്
തുടിക്കുന്നു, ഇന്ന് നിന്നോട് തെറ്റ് ചെയ്തവരി മനുഷ്യരോട് നീ ക്ഷമിക്കുവിൻ
രൗദ്രഭാവത്തിലുള്ള നിൻ ഘോരതാണ്ടവം
വെടിഞ്ഞു നീ വരുവിൻ
മനുഷ്യരോടുള്ള നിൻ പ്രതികാരദാഹമടക്കുവിൻ
അവർ ഇന്നിതാ കൂപ്പുന്നു കൈ നിൻമുൻപിൽ
എല്ലാം ക്ഷമിച്ചു നീ വരുവിൻ
നിന്റെ മനോഹരമായ പച്ചപ്പട്ടുടുത്തുള്ള
വരവിനെ കാത്തിതാ സൂര്യനും ചന്ദ്രനും
ഒന്നുപോൽ നിൽക്കുന്നു.
അവർക്കുത്തരമായ് നീ വരുവിൻ
നിന്റെ വരവിനായിതാ, ഞങ്ങൾ നിറമിഴികളോടെ കാത്തിരിക്കുന്നു
പ്രകൃതിയെ... നീയെവിടെ !!
|
|